കെട്ടിക്കിടക്കുന്നത് 16,514 ഫയലുകൾ; മന്ത്രി ശിവൻകുട്ടിയുടെ അന്ത്യശാസനം, മാർച്ച് 31നു മുൻപ് തീർപ്പാക്കണം
തിരുവനന്തപുരം ∙ വർഷങ്ങൾ പഴക്കമുള്ള ഫയലുകൾ പോലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ രൂക്ഷ വിമർശനം. പലതവണ അദാലത്തുകളും തീവ്രയജ്ഞവും നടത്തിയിട്ടും ഫലമില്ലാത്തത് ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ചയാണെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി മാർച്ച് 31ന് മുൻപ് ഇതിൽ തീർപ്പാക്കണമെന്ന് അന്ത്യശാസനം നൽകി. നിയമന അംഗീകാരം, പെൻഷൻ, ഓഡിറ്റ്, വിജിലൻസ്, കോടതി കേസുകൾ എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളും തീർപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കാനും മന്ത്രി നിർദേശിച്ചു. ഇതിന്റെ റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിനോട് മന്ത്രി നിർദേശിച്ചു. ഫയൽ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയാണ് മന്ത്രി മടങ്ങിയത്.

കെട്ടിക്കിടക്കുന്ന ഫയലുകളുടെ കണക്കുമായാണ് മന്ത്രി യോഗത്തിനെത്തിയത്. ഡയറക്ടേറ്റിലെ 38 സെക്‌ഷനുകളിലായി 16,514 ഫയലുകൾ തീർപ്പാക്കാതെ ശേഷിക്കുന്നുണ്ട്. ഇതിൽ ആറു മാസത്തിനും ഒരു വർഷത്തിനുമിടയിൽ തുറന്നവ 10,734 ആണ്. ഒരു വർഷത്തിന് മുകളിലായവ 3,371, രണ്ട് വർഷത്തിലേറെയായവ 1,605 , മൂന്ന് വർഷത്തിലേറെയായവ 804 എന്നിങ്ങനെയാണ് കണക്ക്. ഫയൽ തീർപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഡപ്യൂട്ടി ഡയറക്ടർമാർക്കെതിരായിരുന്നു മുഖ്യമായും വിമർശനം.