ട്രഷറിയിലേക്ക് ജനങ്ങളുടെ നിക്ഷേപം തേടി സർക്കാർ
തിരുവനന്തപുരം ∙ സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കു പണം കണ്ടെത്താൻ സർക്കാർ ജനങ്ങളിൽനിന്നു പ്രത്യേക പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കുന്നു. 91 ദിവസ കാലാവധിയിൽ ഇൗ മാസം 25 വരെ ട്രഷറിയിൽ പണം നിക്ഷേപിക്കുന്നവർക്ക് 7.5% എന്ന ഏറ്റവും ഉയർന്ന പലിശ ലഭിക്കും. ഇതുവരെ 2 വർഷത്തിലേറെയുള്ള നിക്ഷേപത്തിനു മാത്രമാണ്

തിരുവനന്തപുരം ∙ സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾക്കു പണം കണ്ടെത്താൻ സർക്കാർ ജനങ്ങളിൽനിന്നു പ്രത്യേക പലിശ നിരക്കിൽ നിക്ഷേപം സ്വീകരിക്കുന്നു. 91 ദിവസ കാലാവധിയിൽ ഇൗ മാസം 25 വരെ ട്രഷറിയിൽ പണം നിക്ഷേപിക്കുന്നവർക്ക് 7.5% എന്ന ഏറ്റവും ഉയർന്ന പലിശ ലഭിക്കും. ഇതുവരെ 2 വർഷത്തിലേറെയുള്ള നിക്ഷേപത്തിനു മാത്രമാണ് ഈ നിരക്ക് നൽകിയിരുന്നത്.
ഈ നിക്ഷേപം പിന്നീട് സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയിൽനിന്നു കേന്ദ്രം വെട്ടിക്കുറയ്ക്കുമെങ്കിലും തൽക്കാലം വേറെ നിവൃത്തിയില്ല. കുറഞ്ഞ കാലയളവിലേക്ക് ഉയർന്ന പലിശ ലഭിക്കുമെന്നതിനാൽ നിക്ഷേപകർക്കും ഇത് അവസരമാണ്. ഒരു ലക്ഷം രൂപയ്ക്ക് 3 മാസത്തേക്ക് 1875 രൂപ പലിശ.
മുൻപ് 2021ൽ ട്രഷറി പലിശ നിരക്ക് കുത്തനെ കുറച്ചപ്പോൾ, അതു പ്രാബല്യത്തിലാകുന്നതിനുമുൻപ് ഉയർന്ന പലിശനിരക്കിൽ പണം നിക്ഷേപിക്കാൻ വൻ തിരക്കായിരുന്നു. ഒറ്റയടിക്ക് 3000 കോടി രൂപയാണ് അന്നു നിക്ഷേപം ലഭിച്ചത്.
നിലവിലെ ട്രഷറി പലിശനിരക്ക്
∙ 46-90 ദിവസം: 5.4%
∙ 91-180 ദിവസം: 5.9%
∙ 181 ദിവസം-1 വർഷം: 6%
∙ 1-2 വർഷം: 7%
∙ 2–99 വർഷം: 7.5%
∙ 91 ദിവസം: 7.5%