ഡ്രൈവിങ് ടെസ്റ്റ്: കർശന നിലപാടുമായി മോട്ടർ വാഹനവകുപ്പ്
തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ കർശന നിലപാടുമായി മോട്ടർ വാഹനവകുപ്പ്. ടെസ്റ്റ് നടത്തുന്നതിന് സ്ഥലം ഒരുക്കാൻ ആർടിഒമാരെയും ജോയിന്റ് ആർടിഒമാരെയും ചുമതലപ്പെടുത്തി കമ്മിഷണർ സർക്കുലർ ഇറക്കി. ഡ്രൈവിങ് സ്കൂളുകൾ തന്നെ കണ്ടെത്തണമെന്നായിരുന്നു മന്ത്രി സ്കൂളൂകളുടെ യോഗത്തിൽ പറഞ്ഞത്. അന്ന് സമ്മതിച്ചു പോയ ഡ്രൈവിങ് സ്കൂൾ ഉടമകൾ പിന്നീട് ഇതിനെതിരെ കോടതിയിൽ പോകുമെന്ന നിലപാടെടുത്തു

തിരുവനന്തപുരം∙ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിൽ കർശന നിലപാടുമായി മോട്ടർ വാഹനവകുപ്പ്. ടെസ്റ്റ് നടത്തുന്നതിന് സ്ഥലം ഒരുക്കാൻ ആർടിഒമാരെയും ജോയിന്റ് ആർടിഒമാരെയും ചുമതലപ്പെടുത്തി കമ്മിഷണർ സർക്കുലർ ഇറക്കി. ഡ്രൈവിങ് സ്കൂളുകൾ തന്നെ കണ്ടെത്തണമെന്നായിരുന്നു മന്ത്രി സ്കൂളൂകളുടെ യോഗത്തിൽ പറഞ്ഞത്. അന്ന് സമ്മതിച്ചു പോയ ഡ്രൈവിങ് സ്കൂൾ ഉടമകൾ പിന്നീട് ഇതിനെതിരെ കോടതിയിൽ പോകുമെന്ന നിലപാടെടുത്തു.
ടെസ്റ്റ് പരിഷ്കാരത്തിൽ നിന്ന് പിന്നാക്കം പോകില്ലെന്ന നിലപാടിലാണ് മോട്ടർ വാഹനവകുപ്പ്. നിലവിൽ ടെസ്റ്റ് നടത്തുന്ന സ്ഥലം തന്നെയോ അല്ലെങ്കിൽ 13.07സെന്റ് പുതുതായി ഒരുക്കുകയോ വേണമെന്നാണ് നിർദേശം. സ്ഥലലഭ്യത , സ്ഥലത്തിന്റെ രൂപരേഖ എന്നിവ 15ന് മുൻപ് കമ്മിഷണർക്ക് നൽകണമെന്നും നിർദേശിച്ചു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ,തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ സ്ഥലമാണ് കണ്ടെത്താൻ നിർദേശിച്ചത്. ഇത് ലഭ്യമല്ലെങ്കിൽ മാത്രം സ്വകാര്യവ്യക്തികളുടെ ഭൂമി വാടകയ്ക്കെടുക്കാം. ഗ്രൗണ്ടിനൊപ്പം ശുചിമുറികളും കാത്തിരിപ്പ് കേന്ദ്രങ്ങളും തയാറാക്കണം. മേയ് 1ന് മുൻപ് പുതിയ രീതിയിൽ ടെസ്റ്റ് നടത്താൻ വീഴ്ച വരുത്തിയാൽ ആർടിഒ, ജോയിന്റ് ആർടിഒ എന്നിവർ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ടെസ്റ്റിന് നിലവിൽ ഉള്ളതിന്റെ പകുതി പേർക്ക് മാത്രമേ അവസരമുള്ളൂവെന്ന നിലപാടിലും മാറ്റമില്ല.