എസ്ഐ നിയമന വിവാദം: 548 പേർ പുറത്ത്
കോഴിക്കോട്∙ എസ്ഐ നിയമനത്തിനുള്ള വിവാദ പട്ടികയിൽ നിന്ന് 548 പേരെ പിഎസ്‍സി ഒഴിവാക്കി. കായികക്ഷമതാ പരീക്ഷ തോറ്റവരും ഹാജരാകാത്തവരും ഉൾപ്പെട്ട പട്ടിക വിവാദമായപ്പോൾ പിഎസ്‍സി പിൻവലിച്ചിരുന്നു. ഇന്നലെ വൈകിട്ട് പട്ടിക പുനഃപ്രസിദ്ധീകരിച്ചു. നേരത്തേ, കായികക്ഷമതാ പരീക്ഷയ്ക്കു ശേഷം 1140 പേർ ഉൾപ്പെട്ട പട്ടികയാണു പിഎസ്‍സി പ്രസിദ്ധീകരിച്ചത്. അനർഹരാണെന്നു കണ്ടെത്തിയവരെ ഒഴിവാക്കി ഇറക്കിയ പുതിയ പട്ടിക പ്രകാരം ആകെ 592 പേർ മാത്രമാണുള്ളത്.

സബ് ഇൻസ്പെക്ടർ, ആംഡ് സബ് ഇൻസ്പെക്ടർ തസ്തികകളിലേക്കു നടത്തിയ കായികക്ഷമതാ പരീക്ഷയ്ക്കു ശേഷം മെയിൻ പട്ടികയിൽ 720 പേരും സംവരണത്തിനുള്ള സപ്ലിമെന്ററി പരീക്ഷയിൽ 420 പേരുമാണ് ഉൾപ്പെട്ടിരുന്നത്. ഉദ്യോഗാർഥികളാണ് ഇതിൽ ആദ്യം സംശയം ഉന്നയിച്ചത്. കായികക്ഷമതാ പരീക്ഷ പകുതി പേർ പോലും പാസാകാറില്ലെന്നിരിക്കെ, 78 ശതമാനം പേർ പരീക്ഷ പാസായതാണ് സംശയത്തിനു കാരണം.
പട്ടികയിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റുകൾ രണ്ടു ദിവസമായി പിഎസ്‍സി വീണ്ടും പരിശോധിക്കുകയായിരുന്നു. സംശയമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവരോടെല്ലാം വീണ്ടും സർട്ടിഫിക്കറ്റുകൾ അപ്‍ലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. മെയിൻ പട്ടികയിൽ നിന്ന് 307 പേരെയും സപ്ലിമെന്ററി പട്ടികയിൽ നിന്ന് 241 പേരെയുമാണ് ഒഴിവാക്കിയത്. സംഭവം വിവാദമായതോടെ വെറും ക്ലറിക്കൽ പിഴവാണ് എന്ന വിശദീകരണമാണു പിഎസ്‍സി നടത്തിയത്.