മഞ്ഞുരുകി: കുശലം പറഞ്ഞും ചിരിച്ചും ഗവർണറും മുഖ്യമന്ത്രിയും; ചായസൽക്കാരത്തിലും പങ്കെടുത്തു
തിരുവനന്തപുരം∙ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള പിണക്കത്തിന്റെ മഞ്ഞുരുകി. കുറെക്കാലമായി പരസ്പരം നോക്കുക പോലും ചെയ്യാതിരുന്ന രണ്ടു പേരും ഇന്നലെ രാജ്ഭവനിൽ കണ്ടപ്പോൾ കുശലം പറയുകയും ഒന്നിച്ചു ചായസൽക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. കാറിൽ മടങ്ങുന്നതിനു മുൻപ് മുഖ്യമന്ത്രിയുടെ അടുത്തെത്തി ഗവർണർ കൈകൂപ്പി. മുഖ്യമന്ത്രി തിരികെ അഭിവാദ്യം ചെയ്തു.

മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായരുടെ സത്യപ്രതിജ്ഞയ്ക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു പ്രമുഖരും രാജ്ഭവനിൽ എത്തിയത്. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ തൊട്ടടുത്ത കസേരയിൽ മുഖ്യമന്ത്രി ഉണ്ടായിരുന്നു.
ചായസൽക്കാരത്തിലേക്കു മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചു കൊണ്ടു പോയി. അദ്ദേഹം തന്നെ മുഖ്യമന്ത്രിക്കു പ്ലേറ്റ് എടുത്തു കൊടുത്തു. മുഖ്യമന്ത്രി അത് ചിരിയോടെ സ്വീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, കെ.ബി.ഗണേഷ്കുമാർ തുടങ്ങിയവർ ചായസൽക്കാരത്തിൽ പങ്കെടുത്തു.