സുപ്രീം കോടതിയിൽ കേരളം: 13,608 കോടി കൊണ്ട് പ്രതിസന്ധി തീരില്ല
ന്യൂഡൽഹി ∙ 13,608 കോടി രൂപ കൊണ്ടു ധനപ്രതിസന്ധി തീരില്ലെന്നു സംസ്ഥാന സർക്കാരിന്റെ അഭിഭാഷകൻ കപിൽ സിബലും സ്റ്റാൻഡിങ് കൗൺസൽ സി.കെ.ശശിയും ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. ഹർജി പിൻവലിക്കണമെന്നതൊഴികെ നിയമപരമായ മറ്റ് ഉപാധികൾ വയ്ക്കാവുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി. ഇനി ചർച്ച നടത്തുമ്പോൾ കേസ് നിലനിൽക്കുന്നതു പരിഗണിക്കാതെ തുറന്ന മനസ്സോടെ വേണമെന്നും ബെഞ്ച് നിർദേശിച്ചു. എന്നാൽ, ഇടക്കാല ഉത്തരവിടുന്നതിനെ കേന്ദ്രം എതിർത്തു.

∙ഇനിയെന്ത്?
കേന്ദ്രവും കേരളവും വീണ്ടും ചർച്ച നടത്തിയാലും പ്രശ്നപരിഹാരത്തിനു സാധ്യത വിരളം. നാളെ നടക്കുന്ന ചർച്ചയുടെ വിശദാംശങ്ങൾ തിങ്കളാഴ്ച കോടതിയെ അറിയിക്കും.തിങ്കളാഴ്ച ലിസ്റ്റ് ചെയ്യണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോൾ ചർച്ചയ്ക്കു ശേഷം ബെഞ്ചിൽ ഉന്നയിക്കാൻ കോടതി അനുമതി നൽകി. കോടതി അടിയന്തര വാദം കേട്ട് തീർപ്പു പറയുകയല്ലാതെ മറ്റു വഴികൾക്കുള്ള സാധ്യത വിരളമാണ്.