ബിജെപിക്ക് കൈനീട്ടമില്ല; ഇത് യുഡിഎഫിന്റെ ഗാരന്റി: ഹസൻ
∙എൽഡിഎഫ് കൺവീനറായിരുന്ന എ.വിജയരാഘവനാണ് കഴിഞ്ഞ തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറി പദം കൂടി വഹിച്ചുകൊണ്ട് പാർട്ടിയെയും മുന്നണിയെയും വിജയങ്ങളിലേക്കു നയിച്ചത്. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് യുഡിഎഫ് കൺവീനറായ എം.എം.ഹസൻ അതുപോലെ കെപിസിസിയുടെ ആക്ടിങ് പ്രസിഡന്റ്

∙എൽഡിഎഫ് കൺവീനറായിരുന്ന എ.വിജയരാഘവനാണ് കഴിഞ്ഞ തദ്ദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന്റെ ആക്ടിങ് സെക്രട്ടറി പദം കൂടി വഹിച്ചുകൊണ്ട് പാർട്ടിയെയും മുന്നണിയെയും വിജയങ്ങളിലേക്കു നയിച്ചത്. ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് യുഡിഎഫ് കൺവീനറായ എം.എം.ഹസൻ അതുപോലെ കെപിസിസിയുടെ ആക്ടിങ് പ്രസിഡന്റ് കൂടിയായി. ഹസൻ സംസാരിക്കുന്നു.
∙ കെപിസിസി പ്രസിഡന്റിന്റെ താൽക്കാലികച്ചുമതല വീണ്ടും ലഭിച്ചു. കഴിഞ്ഞതവണത്തെ വൻ വിജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസമുണ്ടോ ?
നഷ്ടപ്പെട്ട ഏക സീറ്റ് കൂടി നേടി ഇരുപതിൽ ഇരുപതും എന്നതാണ് ലക്ഷ്യം. അതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് എന്റെ ജോലി.
∙തൃശൂരിലേക്ക് മുരളി, വടകരയിൽ എംഎൽഎയായ ഷാഫി പറമ്പിൽ. ആലപ്പുഴയിൽ കെ.സി.വേണുഗോപാലും. അവസാന മണിക്കൂറുകളിലെ ഈ തീരുമാനങ്ങൾക്കു പിന്നിൽ ?
അൽപം ‘സർപ്രൈസ്’ നിങ്ങൾക്കും വേണമല്ലോ. ഒരു സീറ്റ് പോലും നഷ്ടപ്പെടാൻ പാടില്ലെന്നു നിശ്ചയിച്ചെടുത്തതാണ് മൂന്നു തീരുമാനങ്ങൾ.
∙ സർക്കാർവിരുദ്ധ വികാരമുണ്ടെന്നു കോൺഗ്രസ് പറയുന്നു. അതേസമയം സിറ്റിങ് എംപിമാർക്കെതിരെ വികാരമുണ്ടെന്ന ആക്ഷേപമാണല്ലോ സിപിഎമ്മിന്റേത് ?
കേന്ദ്രത്തിനും സംസ്ഥാന സർക്കാരിനും എതിരെയുള്ള വികാരം നാട്ടിൽ ആളിക്കത്തുകയാണ്. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാചകവാതക വില കുറച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നരേന്ദ്ര മോദിക്കു കഴിയില്ല. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം താറുമാറാക്കുകയും ചെയ്ത സർക്കാരാണ് ഇവിടെ ഭരിക്കുന്നത്. ഞങ്ങളുടെ സിറ്റിങ് എംപിമാരുടേത് നല്ല പ്രവർത്തനമായിരുന്നു. എന്തെങ്കിലും സൗന്ദര്യപ്പിണക്കമുണ്ടായാൽ തന്നെ രാഷ്ട്രീയവും ജീവിത പ്രശ്നങ്ങളും ചർച്ച ചെയ്യുമ്പോൾ അതെല്ലാം അപ്രസക്തമാകും.
∙യുഡിഎഫ്–എൽഡിഎഫ് പോരാട്ടത്തിൽ ബിജെപിയെ എവിടെയാണ് പ്രതിഷ്ഠിക്കുന്നത് ?
രണ്ടക്കം എന്നു മോദി പറഞ്ഞത് രണ്ടു പൂജ്യം ചേരുന്നതാണെന്നു തോന്നുന്നു. കോൺഗ്രസിൽനിന്ന് ചിലരെ കൂറുമാറ്റി പ്രചാരണത്തിന് ഉപയോഗിക്കേണ്ട ഗതികേടാണ് അവർക്ക്. ബിജെപി ഇവിടെ കൈനീട്ടം പോലും വിൽക്കില്ല എന്നതാണ് യുഡിഎഫിന്റെ ഗാരന്റി. മോദിയുടെ ഗാരന്റി പോലെ തട്ടിപ്പല്ല.