ഡോ.വി.എ.അരുൺ കുമാറിന്റെ ഐഎച്ച്ആർഡി ഡയറക്ടർ ചുമതല: ഹൈക്കോടതിയിൽ ഹർജി
കൊച്ചി ∙ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ.വി.എ.അരുൺ കുമാറിന് ഐഎച്ച്ആർഡിയുടെ ഡയറക്ടറുടെ ചുമതല നൽകിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. അരുൺ കുമാറിനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ സർക്കാർ ഭേദഗതി വരുത്തിയെന്നു ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല ഡീൻ ഡോ. വിനു തോമസാണു ഹൈക്കോടതിയെ സമീപിച്ചത്.

കൊച്ചി ∙ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ.വി.എ.അരുൺ കുമാറിന് ഐഎച്ച്ആർഡിയുടെ ഡയറക്ടറുടെ ചുമതല നൽകിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. അരുൺ കുമാറിനെ ഡയറക്ടറാക്കാൻ യോഗ്യതയിൽ സർക്കാർ ഭേദഗതി വരുത്തിയെന്നു ചൂണ്ടിക്കാട്ടി സാങ്കേതിക സർവകലാശാല ഡീൻ ഡോ. വിനു തോമസാണു ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നു ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ഹർജി ഫയലിൽ സ്വീകരിക്കുന്നതിനു മുൻപ് സർക്കാരിന് ഉൾപ്പെടെ നോട്ടിസിനു നിർദേശിച്ചു.
അധ്യാപന പരിചയമില്ലാത്ത അരുൺ കുമാറിനു സ്ഥാനക്കയറ്റം ലഭിക്കുന്ന രീതിയിലാണു ചട്ടത്തിൽ ഭേദഗതികൾ വരുത്തിയതെന്നും അരുൺ കുമാറിന്റെ യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ഭേദഗതിയായിരുന്നുവെന്നും ഹർജിയിൽ പറയുന്നു. ഡയറക്ടർ തസ്തികയ്ക്കു യോഗ്യതയായി അഡീഷനൽ ഡയറക്ടറായി 7 വർഷം ജോലി പരിചയമെന്ന വ്യവസ്ഥ ചട്ടത്തിൽ ഭേദഗതി വരുത്തി ചേർത്തത് അരുൺകുമാറിനെ നിയമിക്കാനാണെന്നാണു പരാതി.