ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിക്ക് ലാഭമുണ്ടാക്കി ജനകീയമായ ബജറ്റ് ടൂറിസത്തിൽ 38 ലക്ഷം രൂപ കാൺമാനില്ല. ഡിപ്പോകളിൽ സർവീസ് നടത്തി ശേഖരിച്ച പണം കെഎസ്ആർടിസിയുടെ അക്കൗണ്ടിൽ അടച്ചിട്ടില്ല. ഇതേ തുടർന്ന് ബജറ്റ് ടൂറിസത്തിന്റെ ചുമതലയുള്ള ചീഫ് ട്രാഫിക് മാനേജർ, സംസ്ഥാന കോ–ഓഡിനേറ്റർ എന്നിവരെ സ്ഥാനത്തു നിന്നു മാറ്റി. മാസം 2.5 കോടിയാണ് ബജറ്റ് ടൂറിസത്തിലൂടെ കെഎസ്ആർടിസിക്ക് വരുമാനം.

 ഇതിനിടെയാണ് കരിനിഴൽ വീഴ്ത്തി തട്ടിപ്പിന്റെ കഥകൾ കൂടി പുറത്തുവരുന്നത്. അവധിക്കാലത്ത്  കൂടുതൽ സർവീസ് നടത്താനും മന്ത്രി കെ.ബി. ഗണേഷ്കുമാർ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായി. മറ്റു സർവീസുകൾ മുടങ്ങാതെ വേണം ബജറ്റ് ടൂറിസത്തിന് സർവീസ് കണ്ടെത്തേണ്ടതെന്നും യോഗത്തിൽ മന്ത്രി നിർദേശിച്ചിട്ടുണ്ട്. ഒരു മാസം സംസ്ഥാനത്താകെ 600 സർവീസുകളാണ് ബജറ്റ് ടൂറിസത്തിൽ നടത്തുന്നത്. കൃത്യമായ ഓഡിറ്റിങ് കൊണ്ടുവരാനും തീരുമാനമായി. 

പത്താം തീയതി കഴിഞ്ഞിട്ടും ശമ്പളമെത്തിയില്ല

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ പത്താം തീയതി കഴിഞ്ഞിട്ടും ശമ്പളമെത്തിയില്ല. 10ന് മുൻപ് ആദ്യഗഡു ശമ്പള വിതരണം നടത്തുമെന്ന് കഴിഞ്ഞമാസം  കോടതിയെ അറിയിച്ചിരുന്നതാണ്.  ധനവകുപ്പ് നൽകുന്ന 50 കോടി രൂപയുടെ കാര്യത്തിലും ഫയലിൽ തീരുമാനമായില്ല

English Summary:

KSRTC tourism budget: Where did Rs 38 lakh go?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com