തിരുവനന്തപുരം ∙ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഒന്നര വർഷമായി അപേക്ഷ നൽകിയ ലക്ഷക്കണക്കിനു പേർക്ക് ഇനിയും തിരിച്ചറിയൽ കാർഡ് ലഭിച്ചില്ല. ചിലർ വീണ്ടും അപേക്ഷിക്കുകയും ഇതു ശ്രദ്ധിക്കാതെ ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ ഇവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ ഇരട്ടിപ്പിനു സാധ്യതയുണ്ടെന്നാണു സംശയം. കഴിഞ്ഞ ദിവസം കോഴിക്കോട് ബേപ്പൂർ സ്വദേശിക്ക് 3 വോട്ടർ കാർഡുകൾ ലഭിച്ച സംഭവത്തിൽ 2 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകിയതും ഈ സാഹചര്യത്തിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വോട്ടർപട്ടികയിൽ പേരു ചേർക്കാൻ ഒന്നര വർഷമായി അപേക്ഷ നൽകിയ ലക്ഷക്കണക്കിനു പേർക്ക് ഇനിയും തിരിച്ചറിയൽ കാർഡ് ലഭിച്ചില്ല. ചിലർ വീണ്ടും അപേക്ഷിക്കുകയും ഇതു ശ്രദ്ധിക്കാതെ ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ ഇവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തതോടെ ഇരട്ടിപ്പിനു സാധ്യതയുണ്ടെന്നാണു സംശയം. 

കഴിഞ്ഞ ദിവസം കോഴിക്കോട് ബേപ്പൂർ സ്വദേശിക്ക് 3 വോട്ടർ കാർഡുകൾ ലഭിച്ച സംഭവത്തിൽ 2 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നിർദേശം നൽകിയതും ഈ സാഹചര്യത്തിലാണ്.

ADVERTISEMENT

2022 ജൂൺ മുതൽ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ചവർക്ക് തിരിച്ചറിയൽ കാർഡ് അയച്ചുതുടങ്ങിയത് 2023 നവംബർ മുതലാണ്. കാർഡ് കിട്ടാതെ വന്നതോടെ പലരും വീണ്ടും അപേക്ഷിച്ചു. പട്ടികയിൽ പേരില്ലെന്ന് പുതിയ അപേക്ഷയിലെ സത്യപ്രസ്താവനയിൽ രേഖപ്പെടുത്തുന്നതിനാൽ ഇവരും കുറ്റക്കാരാകും. ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ച് പട്ടിക വിശദമായി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

പട്ടികയിൽ പേരുണ്ടെങ്കിൽ വോട്ടർ കാർഡിനു പകരം മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചും വോട്ട് ചെയ്യാം. പട്ടികയിൽ പേരുണ്ടോ എന്നു പരിശോധിക്കാൻ വോട്ടർ ഐഡിയിലെ നമ്പറാണ് വ്യക്തികൾ ഉപയോഗിക്കുന്നത് എന്നതിനാൽ എല്ലാവരും കാർഡ് ലഭിക്കാൻ കാത്തിരിക്കും. കമ്മിഷന്റെ വെബ്സൈറ്റ് (www.eci.gov.in), വോട്ടർ ഹെൽപ്‌ലൈൻ ആപ് (Voter helpline app) എന്നിവ വഴി ഓൺലൈനായും താലൂക്ക് ഓഫിസുകളിലെ ഇലക്‌ഷൻ വിഭാഗത്തിൽ നേരിട്ടും പട്ടിക പരിശോധിക്കാം. വോട്ടർ കാർഡ് നമ്പർ അറിയില്ലെങ്കിൽ കുടുംബാംഗങ്ങളുടെയോ അയൽവാസികളുടെയോ നമ്പർ ഉപയോഗിച്ച് പേരു കണ്ടെത്താം. അല്ലെങ്കിൽ ബൂത്ത് ലവൽ ഓഫിസറുടെ (ബിഎൽഒ) സഹായം തേടണം.

ADVERTISEMENT

പട്ടികയിൽ പേര് ചേർക്കാൻ

വോട്ടർപട്ടികയിൽ പേരു ചേർക്കാനുള്ള നടപടികൾ ഓൺലൈനാണ്. യോഗ്യത: ഇന്ത്യൻ പൗരരാകണം, പോളിങ് പ്രദേശത്തെ താമസക്കാരാകണം. 18 വയസ്സോ മുകളിലോ പ്രായമുണ്ടാകണം. voters.eci.gov.in/signup എന്ന ലിങ്കിൽ മൊബൈൽ നമ്പർ നൽകി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് New registration for general electors (Form 6) എന്ന ഓപ്ഷൻ തുറക്കുക. തുടർന്ന് സംസ്ഥാനം, ജില്ല, ലോക്സഭ, നിയമസഭാ മണ്ഡലങ്ങൾ അടക്കമുള്ളവ നൽകുക.

ADVERTISEMENT

വ്യക്തിവിവരങ്ങൾ നൽകിയും രേഖകൾ, ഫോട്ടോ തുടങ്ങിയവ അപ്‍ലോഡ് ചെയ്തും അപേക്ഷ സമർപ്പിക്കണം. അധികൃതർ പരിശോധിച്ച് പട്ടികയിൽ പേരു ചേർക്കും. തിരിച്ചറിയൽ കാർഡ് (EPIC) തപാലിൽ അയച്ചു നൽകും. ഇലക്ട്രോണിക് EPIC കാർഡ് വോട്ടേഴ്സ് പോർട്ടലിൽനിന്നും വോട്ടർ ഹെൽപ്‌ലൈൻ ആപ്പിൽനിന്നും ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം.നാമനിർദേശപത്രികാ സമർപ്പണം തീരുന്നതിന് 10 ദിവസം മുൻപുവരെ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിക്കാം. voters.eci.gov.in എന്ന പോർട്ടലിൽ Booth Level officers List പരിശോധിച്ച് ബിഎൽഒയെ കണ്ടെത്താം.

English Summary:

Lakhs are waiting for voter ID card