ശ്രീകണ്ഠപുരം (കണ്ണൂർ) ∙ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ ഏരുവേശ്ശി കെകെഎൻഎം എയുപി സ്കൂളിലെ 109–ാം ബൂത്തിൽ സിപിഎം 57 കള്ളവോട്ടുകൾ ചെയ്തെന്ന കേസ് 68–ാം തവണയും മാറ്റിവച്ചു. ഏപ്രിൽ 5 ലേക്കാണു മാറ്റിയത്. കള്ളവോട്ട് നടന്നെന്ന പേരിൽ 5 പോളിങ് ഉദ്യോഗസ്ഥർ പ്രതികളായ കേസാണിത്. തിരഞ്ഞെടുപ്പിൽ കെ.സുധാകരനെതിരെ പി.കെ.ശ്രീമതി 6,566 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ജയിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടിൽ ഇല്ലാത്തവരുടെ വോട്ടുകൾ സിപിഎം പ്രവർത്തകർ ചെയ്തെന്നാണ് അന്നത്തെ കോൺഗ്രസ് ഏരുവേശ്ശി മണ്ഡലം പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ പരാതി. ഇവരിൽ 27 പേർ ഗൾഫിലും 27 പേർ വിവിധ സംസ്ഥാനങ്ങളിലും 3 പേർ പട്ടാളത്തിലും ജോലി ചെയ്യുന്നവരാണ്. തിരഞ്ഞെടുപ്പു ദിവസമായ 2014 ഏപ്രിൽ 10ന് വൈകിട്ടു തന്നെ ജോസഫ് കൊട്ടുകാപ്പള്ളി കുടിയാന്മല പൊലീസിൽ പരാതി നൽകി. കള്ളവോട്ട് ചെയ്തവരുടെ പട്ടിക തയാറാക്കി 13ന് രാവിലെ തളിപ്പറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തു. 

ADVERTISEMENT

എഫ്ഐആർ ഇട്ട് കേസെടുക്കാൻ കോടതി കുടിയാന്മല പൊലീസിനു നിർദേശം നൽകി. ബൂത്ത് ചുമതലയുള്ള അന്നത്തെ ബിഎൽഒ ഉൾപ്പെടെ 25 പേർക്കെതിരെ പൊലീസ് അന്വേഷണം നടത്തി. ഇവരിൽ 19 പേർ കള്ളവോട്ട് ചെയ്തതായി പറയപ്പെടുന്ന സിപിഎം പ്രവർത്തകരും 5 പേർ സഹായികളുമാണ്. എന്നാൽ, പാർട്ടി പ്രവർത്തകരെ ഒഴിവാക്കി ബിഎൽഒയെ മാത്രം പ്രതിചേർത്താണു  കേസെടുത്തത്. 

വോട്ട് ചെയ്തതിനു തെളിവായി അടയാളപ്പെടുത്തിയ പട്ടികയുടെ മാർക്ക്ഡ് കോപ്പിയും പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ കയറുമ്പോൾ ഒപ്പിട്ട റജിസ്റ്ററും ഇല്ലാതെ നടപടിയെടുക്കാൻ കഴിയില്ലെന്നാണു പൊലീസ് നിലപാട്. ഇതിനെതിരെ 2015 ൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. ഈ രേഖകൾ കൈമാറാൻ 2016 ൽ ജില്ലാ കലക്ടറോടും എസ്പിയോടും കോടതി നിർദേശിച്ചു. നടപടിക്രമങ്ങൾ പാലിക്കാൻ വൈകിയതോടെ പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. ഇരു കോപ്പികളും ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. തുടർന്നാണ് ബിഎൽഒ ഉൾപ്പെടെ 5 ഉദ്യോഗസ്ഥരെ പ്രതിയാക്കി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

English Summary:

Case of fifty seven fake vote was changed for sixty eighth time