കട്ടപ്പന ഇരട്ടക്കൊല: പരസ്പരം പഴിചാരി പ്രതികൾ
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞ ഇരട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പരസ്പരം കുറ്റപ്പെടുത്തി പ്രതികൾ. കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കേസിലെ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷും രണ്ടാം പ്രതിയായ വിജയന്റെ മകൻ വിഷ്ണുവും പരസ്പരം പഴിചാരിയത്.

കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞ ഇരട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പരസ്പരം കുറ്റപ്പെടുത്തി പ്രതികൾ. കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയനെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് കേസിലെ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷും രണ്ടാം പ്രതിയായ വിജയന്റെ മകൻ വിഷ്ണുവും പരസ്പരം പഴിചാരിയത്. കൊലപാതകത്തിൽ വിഷ്ണുവും പങ്കാളിയാണെന്നായിരുന്നു നിതീഷിന്റെ നിലപാട്. എന്നാൽ നിതീഷാണ് വിജയനെ കൊലപ്പെടുത്തിയതെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാണ് ഒപ്പംചേർത്തതെന്നുമായിരുന്നു വിഷ്ണുവിന്റെ മൊഴി.
കക്കാട്ടുകടയിലെ വാടകവീടിന്റെ മുറിയിലാണ് വിജയന്റെ മൃതദേഹം മറവു ചെയ്തിരുന്നത്. ഇരുപ്രതികളെയും വീട്ടിലും പരിസരങ്ങളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കാലിനു പരുക്കേറ്റ് നടക്കാൻ കഴിയാത്തതിനാൽ വിഷ്ണുവിനെ സ്‌ട്രെച്ചറിൽ എടുത്തുകൊണ്ടാണ് തെളിവെടുപ്പിന് എത്തിച്ചത്. വിജയന്റെ മൃതദേഹം മറവു ചെയ്തശേഷം മുറിയുടെ തറ കോൺക്രീറ്റ് ചെയ്യാനായി പ്രതികൾ മണലും സിമന്റും മോഷ്ടിച്ച സ്ഥലങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി.
നിതീഷ് അടിക്കടി മൊഴിമാറ്റുന്നതിനാൽ വിഷ്ണുവിനൊപ്പം ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് ഇരുവരെയും നാളെ വരെയാണ് പൊലീസ് കസ്റ്റഡിയിൽവിട്ടത്. ഒന്നിച്ച് ചോദ്യം ചെയ്തപ്പോൾ ചില വിവരങ്ങളിൽ വ്യക്തത വന്നിട്ടുണ്ടെങ്കിലും കുറച്ചു കാര്യങ്ങൾ ഇപ്പോഴും പ്രതികൾ ഒളിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. വിജയന്റെ മകളിൽ നിതീഷിന് ജനിച്ച നവജാത ശിശുവിനെ കൊലപ്പെടുത്തി തൊഴുത്തിൽ മറവു ചെയ്തിട്ടുണ്ടെന്നായിരുന്നു മൊഴി. എന്നാൽ പിന്നീട് മൃതദേഹം അവിടെ നിന്നെടുത്ത് നശിപ്പിച്ചതായി നിതീഷ് മൊഴിമാറ്റിയിരുന്നു.