വർണ അധിക്ഷേപം: മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു; സത്യഭാമയ്ക്കെതിരെ കേസ്
തിരുവനന്തപുരം ∙ നർത്തകൻ ആർഎൽവി. രാമകൃഷ്ണനെ ഉദ്ദേശിച്ച് യൂ ട്യൂബ് ചാനലിൽ ‘കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന’ പരാമർശം നടത്തിയ നൃത്താധ്യാപിക സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശിച്ചു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമിയും പരാതി നൽകിയിരുന്നു.

തിരുവനന്തപുരം ∙ നർത്തകൻ ആർഎൽവി. രാമകൃഷ്ണനെ ഉദ്ദേശിച്ച് യൂ ട്യൂബ് ചാനലിൽ ‘കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന’ പരാമർശം നടത്തിയ നൃത്താധ്യാപിക സത്യഭാമയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശിച്ചു.
മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണു കേസെടുത്തത്. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമിയും പരാതി നൽകിയിരുന്നു. ഇതിനു പുറമേ 2022 ൽ സത്യഭാമയ്ക്കെതിരെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് എടുത്ത സ്ത്രീധനപീഡന കേസും അന്വേഷിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. സ്വർണവും പണവും ആവശ്യപ്പെട്ടു മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന മകന്റെ ഭാര്യയുടെ പരാതിയിലാണ് കേസെടുത്തത്. സത്യഭാമയെ പ്രതിയാക്കിയെങ്കിലും അന്വേഷണം വൈകാതെ നിലച്ചു.
നിറത്തിനും സൗന്ദര്യത്തിനും മാർക്കില്ല
കലോത്സവങ്ങളിലെ നൃത്തമത്സരങ്ങളിൽ പങ്കെടുക്കുന്നവരുടെ നിറത്തിനോ സൗന്ദര്യത്തിനോ പ്രത്യേകം മാർക്കില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. സത്യഭാമയുടെ ഇതുസംബന്ധിച്ച വാദം തെറ്റാണെന്ന് സ്കൂൾ, സർവകലാശാലാ മാനുവലുകളും വ്യക്തമാക്കുന്നു.