കട്ടപ്പന ഇരട്ടക്കൊലപാതകം: കൊല്ലപ്പെട്ടയാളുടെ ഭാര്യ അറസ്റ്റിൽ; വിജയന്റെ മൃതദേഹം മറവുചെയ്യാൻ ഭാര്യയും കൂട്ടുനിന്നെന്ന് കണ്ടെത്തൽ
കട്ടപ്പന ∙ മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കക്കാട്ടുകടയിൽ വാടകയ്ക്കു താമസിച്ചിരുന്ന നെല്ലിപ്പള്ളിൽ വിജയൻ കൊല്ലപ്പെട്ട കേസിൽ ഇദ്ദേഹത്തിന്റെ ഭാര്യ സുമ (57) ആണ് അറസ്റ്റിലായത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയാണു സുമ.

മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷിനൊപ്പം വിജയന്റെ മൃതദേഹം മറവുചെയ്യാൻ സുമയും മകൻ വിഷ്ണുവും കൂട്ടുനിന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. നേരത്തേ പിടിയിലായ നിതീഷും വിഷ്ണുവും റിമാൻഡിലാണ്.
കട്ടപ്പന ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി സുമയെയും റിമാൻഡ് ചെയ്തു. അതേസമയം, വിഷ്ണുവിനും നിതീഷിനുമെതിരെ മോഷണക്കേസ് കൂടി റജിസ്റ്റർ ചെയ്തു. ലബ്ബക്കടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണു പുതിയ കേസ്. നിതീഷും വിഷ്ണുവും ചേർന്നു കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹാവശിഷ്ടം ഇനിയും കണ്ടെത്താനായിട്ടില്ല.