കാട്ടാനപ്പേടി ഒഴിയാതെ ഇടുക്കി; ജില്ലയിൽ ആറിടങ്ങളിൽ കാട്ടാനയിറങ്ങി, മൂന്നാറിൽ കടുവയും
തൊടുപുഴ ∙ ഭീതിയുടെ അനിമൽ റേഞ്ചായി ഇടുക്കി ജില്ല. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിനുനേരെ ഇന്നലെ പുലർച്ചെ 4നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായി. വീടിന്റെ ഭിത്തിക്കു വിള്ളൽ വീണു. സീലിങ് പൊട്ടിവീണു. ഇടമലക്കുടിയിൽ കാട്ടാനക്കൂട്ടം ചൊവ്വാഴ്ച രാത്രി 7ന് ഇറങ്ങി ഗിരിജൻ സൊസൈറ്റിയുടെ പലചരക്കുകട തകർത്തു. സാധനങ്ങൾ വലിച്ചു പുറത്തിട്ടു.

തൊടുപുഴ ∙ ഭീതിയുടെ അനിമൽ റേഞ്ചായി ഇടുക്കി ജില്ല. വനത്തിനോടു ചേർന്ന മേഖലയിൽ ഇന്നലെ ആറിടങ്ങളിൽ കാട്ടാനയിറങ്ങി. ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടിനുനേരെ ഇന്നലെ പുലർച്ചെ 4നു ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായി. വീടിന്റെ ഭിത്തിക്കു വിള്ളൽ വീണു. സീലിങ് പൊട്ടിവീണു.
-
Also Read
ബസിന് തുമ്പിക്കൈനീട്ടി നടുറോഡിൽ പടയപ്പ!
ഇടമലക്കുടിയിൽ കാട്ടാനക്കൂട്ടം ചൊവ്വാഴ്ച രാത്രി 7ന് ഇറങ്ങി ഗിരിജൻ സൊസൈറ്റിയുടെ പലചരക്കുകട തകർത്തു. സാധനങ്ങൾ വലിച്ചു പുറത്തിട്ടു. കഴിഞ്ഞ 13നു രാത്രിയിലും കാട്ടാനക്കൂട്ടം ഈ കട തകർത്ത് 7 ചാക്ക് റേഷനരി ഉൾപ്പെടെയുള്ള സാധനങ്ങൾ തിന്നു നശിപ്പിച്ചിരുന്നു. പടയപ്പ ഇന്നലെയും ജനവാസമേഖലയിലിറങ്ങി കൃഷി നശിപ്പിച്ചു. ദേവികുളം എസ്റ്റേറ്റിലെ മിഡിൽ ഡിവിഷനിലാണ് രണ്ടു ദിവസമായി പടയപ്പയുടെ വാസം.
സൈലന്റ്‌വാലി എസ്റ്റേറ്റിലെ 23-ാം നമ്പർ ഫീൽഡ്, കുണ്ടള എസ്റ്റേറ്റ് എന്നിവിടങ്ങളിലും ജനവാസ മേഖലകളിൽ ഇന്നലെ കാട്ടാനക്കൂട്ടമിറങ്ങി. കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ ആറാംമൈലിനു സമീപം 2 ദിവസമായി പാതയോരത്തു കാട്ടാനക്കൂട്ടം തുടരുകയാണ്. ഇന്നലെ പുലർച്ചെ 3ന് ആറാംമൈൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപവും കാട്ടാനകളെ കണ്ടു.ഇതിനു പുറമേ, തലയാറിൽ കടുവ പശുവിനെ കൊന്നു തിന്നു.