ഭാര്യയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം
കൊല്ലം ∙ ഭാര്യയെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും അമിതമായി മരുന്നു കുത്തിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 3 ജീവപര്യന്തം തടവും ആറു ലക്ഷം രൂപ പിഴയും വിധിച്ചു. മൺറോത്തുരുത്ത് പെരുങ്ങാലം എറോപിൽ വീട്ടിൽ എഡ്വേഡിനെ (അജി– 42)തിരെയാണ് അഡീഷനൽ സെഷൻസ് നാലാം കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷ വിധിച്ചത്.

കൊല്ലം ∙ ഭാര്യയെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും അമിതമായി മരുന്നു കുത്തിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 3 ജീവപര്യന്തം തടവും ആറു ലക്ഷം രൂപ പിഴയും വിധിച്ചു. മൺറോത്തുരുത്ത് പെരുങ്ങാലം എറോപിൽ വീട്ടിൽ എഡ്വേഡിനെ (അജി– 42)തിരെയാണ് അഡീഷനൽ സെഷൻസ് നാലാം കോടതി ജഡ്ജി എസ്.സുഭാഷ് ശിക്ഷ വിധിച്ചത്. ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തം തടവു ശിക്ഷിച്ചെങ്കിലും ഒന്നിച്ച് അനുഭവിച്ചാൽ മതി.
പിഴയൊടുക്കിയില്ലെങ്കിൽ ഓരോ വർഷം കൂടി കഠിനതടവ് അനുഭവിക്കേണ്ടി വരും. വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് 2021 മേയ് 11നാണു ഭാര്യ വർഷ (26), മക്കളായ അലൻ (2), ആരവ് (3 മാസം) എന്നിവരെ ഇയാൾ കൊലപ്പെടുത്തിയത്. എഡ്വേഡ് കുറ്റക്കാരനെന്ന് ഈ മാസം 19ന് വിധിച്ചിരുന്നു. ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കു കൊണ്ടുപോയി. പ്രതിക്കു വധശിക്ഷ നൽകണമെന്നു പ്രോസിക്യൂഷൻ വാദിച്ചിരുന്നു. അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കുമെന്നു പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷറഫുന്നിസ ബീഗം പറഞ്ഞു.