എസ്.രാജേന്ദ്രനുമായി പലവട്ടം ചർച്ച നടത്തി: കെ.സുരേന്ദ്രൻ
തിരുവനന്തപുരം ∙ ദേവികുളത്തെ മുൻ സിപിഎം എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിലേക്കു വരുന്നതുമായി ബന്ധപ്പെട്ട് താൻ തന്നെ പലതവണ ചർച്ച നടത്തിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായില്ലെന്നും ഇടുക്കി ജില്ലയിൽ രാജേന്ദ്രന്റെ സ്വാധീനം കണക്കിലെടുക്കുമ്പോൾ അതിനുള്ള ശ്രമം തുടരുന്നതു സ്വാഭാവികമാണെന്നും മനോരമ ഓൺലൈൻ ക്രോസ് ഫയർ അഭിമുഖത്തിൽ സുരേന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പിനു മുൻപായി മറ്റു മുന്നണികളിലെ ഏതാനും പ്രമുഖർ കൂടി ബിജെപിയിൽ ചേരും. പുറത്തു നിന്നു വരുന്നവർക്ക് അർഹമായ പരിഗണനയും മാന്യതയും ബിജെപി നൽകും. ബിജെപിയുടെ വോട്ടു വിഹിതം 15 ശതമാനത്തിൽ നിൽക്കുകയാണ്. മറ്റു പല സംസ്ഥാനങ്ങളിലും പുറത്തു നിന്നു വന്നവരാണ് മൂന്നിലൊന്നും.– മറ്റു പാർട്ടികളിൽ നിന്നുള്ളവർക്ക് അമിത പരിഗണന നൽകുന്നതിനെതിരെ മുതിർന്ന നേതാവ് സി.കെ.പത്മനാഭൻ നടത്തിയ വിമർശനത്തിനു മറുപടിയായി സുരേന്ദ്രൻ പറഞ്ഞു.
പി.സി.ജോർജിനും മാന്യമായ അംഗീകാരം ലഭിക്കും. പാർട്ടി അച്ചടക്കം പാലിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു രണ്ടക്കം ലഭിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞത് 2 സീറ്റല്ല. പത്തോ അതിലധികമോ എന്നു സൂചിപ്പിക്കുന്നതാണ് ആ രണ്ടക്കം. 2 മുന്നണികളെക്കാളും വനിതകളെ സ്ഥാനാർഥിയാക്കിയ ബിജെപിക്കായിരിക്കും ഈ തിരഞ്ഞെടുപ്പിൽ സ്ത്രീകൾ കൂടുതലായി വോട്ടു ചെയ്യുകയെന്നും സുരേന്ദ്രൻ പറഞ്ഞു.