ബാങ്ക് കമ്മിഷൻ ഏജന്റുമാർ ഗ്രാറ്റുവിറ്റിക്ക് അർഹരെന്ന് ഹൈക്കോടതി
കൊച്ചി∙ ബാങ്ക് നിക്ഷേപ പദ്ധതികളുടെ കമ്മിഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്നവർക്കു ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്നു ഹൈക്കോടതി. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ (ഇപ്പോഴത്തെ കേരള ഗ്രാമീൺ ബാങ്ക്) നിത്യനിധി നിക്ഷേപ പദ്ധതിയുടെ കലക്‌ഷൻ ഏജന്റായി 30 വർഷം പ്രവർത്തിച്ച കോഴിക്കോട് സ്വദേശിനി വി.ടി.രാധയ്ക്ക്

കൊച്ചി∙ ബാങ്ക് നിക്ഷേപ പദ്ധതികളുടെ കമ്മിഷൻ ഏജന്റുമാരായി പ്രവർത്തിക്കുന്നവർക്കു ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടെന്നു ഹൈക്കോടതി. സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിൽ (ഇപ്പോഴത്തെ കേരള ഗ്രാമീൺ ബാങ്ക്) നിത്യനിധി നിക്ഷേപ പദ്ധതിയുടെ കലക്‌ഷൻ ഏജന്റായി 30 വർഷം പ്രവർത്തിച്ച കോഴിക്കോട് സ്വദേശിനി വി.ടി.രാധയ്ക്ക് ഗ്രാറ്റുവിറ്റി നൽകണമെന്ന അധികൃതരുടെ ഉത്തരവു ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഗ്രാറ്റുവിറ്റി അനുവദിക്കണമെന്ന ഉത്തരവ് സിംഗിൾ ജഡ്ജി റദ്ദാക്കിയതിനെതിരെ രാധയും മക്കളും നൽകിയ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് സി. എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
1979 മുതൽ 2009 വരെ കമ്മിഷൻ ഏജന്റ് ആയി പ്രവർത്തിച്ച രാധയ്ക്ക് പിരിയുമ്പോൾ മാസം 8000 രൂപയാണു കമ്മിഷൻ ലഭിച്ചിരുന്നത്. ഹർജിക്കാരിയുടെ അപേക്ഷയിൽ, കൺട്രോളിങ് അതോറിറ്റി 1.38 ലക്ഷം രൂപ ഗ്രാറ്റുവിറ്റി നൽകാൻ നിർദേശിച്ചു. ഇതിനെതിരെ ബാങ്ക് അപ്പീൽ നൽകിയെങ്കിലും അപ്പീൽ അധികാരിയും ഗ്രാറ്റുവിറ്റി നൽകണമെന്നു നിർദേശിച്ചു. ഇതിനെതിരെ ബാങ്ക് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ, ഗ്രാറ്റുവിറ്റി നൽകണമെന്ന ഉത്തരവു റദ്ദാക്കി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണു രാധയും കുടുംബാംഗങ്ങളും അപ്പീൽ നൽകിയത്.