ചിന്തിച്ചത് മരണാനന്തര ജീവിതം, ഒട്ടേറെ യുട്യൂബ് വിഡിയോകളും കണ്ടു; ഒടുവിൽ കണ്ടെത്തിയ പോംവഴി മരണം!
തിരുവനന്തപുരം ∙ അരുണാചലിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നെന്നു പൊലീസ്. മരണാനന്തര ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. വീട്ടുകാർക്കും ചില സംശയങ്ങൾ തോന്നിയിരുന്നു. എന്നാൽ, ആരോടും മനസ്സുതുറക്കാത്ത വിധമായിരുന്നു മൂവരുടെയും പെരുമാറ്റം. ഏതാനും

തിരുവനന്തപുരം ∙ അരുണാചലിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരും ഏറെ നാളുകളായി പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നെന്നു പൊലീസ്. മരണാനന്തര ജീവിതത്തെക്കുറിച്ചായിരുന്നു ചിന്ത. വീട്ടുകാർക്കും ചില സംശയങ്ങൾ തോന്നിയിരുന്നു. എന്നാൽ, ആരോടും മനസ്സുതുറക്കാത്ത വിധമായിരുന്നു മൂവരുടെയും പെരുമാറ്റം. ഏതാനും മാസങ്ങളായി ആരോടും ഇടപഴകാത്ത തരത്തിലായിരുന്നു ജീവിതം.
വട്ടിയൂർക്കാവ് സ്വദേശി ആര്യ ബി.നായർ (29), ആയുർവേദ ഡോക്ടർമാരായ കോട്ടയം മീനടം സ്വദേശി നവീൻ തോമസ് (39), ഭാര്യ വട്ടിയൂർക്കാവ് കാവിൽ ദേവി (41) എന്നിവരെയാണു ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മരണാനന്തരജീവിതത്തെക്കുറിച്ച് അന്വേഷിക്കുന്നവരുടെ കൂട്ടായ്മ കേരളത്തിൽ തന്നെയുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവർ വെബ്സൈറ്റിൽ തിരഞ്ഞ കാര്യങ്ങൾ സൈബർ വിഭാഗം പരിശോധിച്ചപ്പോഴാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചത്. മരണാനന്തരജീവിതം വിശദമാക്കുന്ന ഒട്ടേറെ യുട്യൂബ് വിഡിയോകളും ഇവർ കണ്ടിരുന്നു. കൺവൻഷനു പോകുന്നുവെന്നു പറഞ്ഞാണു നവീനും ദേവിയും വീട്ടിൽനിന്നു പോയത്. തിരുവനന്തപുരത്തുനിന്ന് ആര്യയെ കൂട്ടി വിമാനമാർഗം അരുണാചലിലേക്കു പോകുകയായിരുന്നു.
തിരുവനന്തപുരം ആയുർവേദ കോളജിൽ സഹപാഠികളായിരുന്ന നവീനും ദേവിയും 13 വർഷം മുൻപാണു വിവാഹിതരായത്. ഏറെനാൾ വിവിധ സ്ഥാപനങ്ങളിൽ ആയുർവേദ ഡോക്ടർമാരായിരുന്ന ഇരുവരും പിന്നീട് ജോലി ഉപേക്ഷിച്ചു. നവീൻ കേക്ക് ബിസിനസ് ആരംഭിച്ചു. ജർമൻ ഭാഷ പഠിച്ച് ദേവി സ്കൂളിൽ ടീച്ചറായപ്പോഴാണു സഹാധ്യാപിക ആര്യയെ പരിചയപ്പെടുന്നത്.