കാട്ടാനയാക്രമണത്തിൽ മരണം: നഷ്ടപരിഹാരത്തുക കൈമാറി
തുലാപ്പള്ളി (പത്തനംതിട്ട) ∙ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജു മാത്യുവിന്റെ (52) കുടുംബത്തിനു നഷ്ടപരിഹാരമായി ലഭിക്കേണ്ട ബാക്കി തുകയായ 5 ലക്ഷം ഇന്നലെ രാത്രി കൈമാറി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ സന്ധ്യയ്ക്കു ബിജുവിന്റെ ഭാര്യ ഡെയ്സിയെ

തുലാപ്പള്ളി (പത്തനംതിട്ട) ∙ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ ബിജു മാത്യുവിന്റെ (52) കുടുംബത്തിനു നഷ്ടപരിഹാരമായി ലഭിക്കേണ്ട ബാക്കി തുകയായ 5 ലക്ഷം ഇന്നലെ രാത്രി കൈമാറി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ സന്ധ്യയ്ക്കു ബിജുവിന്റെ ഭാര്യ ഡെയ്സിയെ മുക്കൂട്ടുതറയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി.ദിലീഫ്, റാന്നി തഹസിദാർ ഇ.എം.റെജി, വാർഡ് അംഗം സിബി അഴകത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി 9.30ന് ആശുപത്രിയിലെത്തിയാണ് ഡെയ്സിക്ക് തുക കൈമാറിയത്.
പ്രഖ്യാപിച്ച 10 ലക്ഷം രൂപയിൽ 5 ലക്ഷം തിങ്കളാഴ്ച നൽകിയിരുന്നു. ബിജുവിന്റെ സംസ്കാരം ഇന്ന് 12ന് തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. രാവിലെ 7നു വീട്ടിലെത്തിക്കുന്ന മൃതദേഹം 9 മുതൽ പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കും.
വന്യമൃഗശല്യം: വെടിവയ്ക്കാൻ അനുമതി തേടി ഹർജി
കൊച്ചി∙ ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള അനുമതി നൽകാൻ കലക്ടർക്കും ഡിഎഫ്ഒയ്ക്കും അധികാരം നൽകണമെന്ന ഹർജിയിൽ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിശദീകരണം തേടി. കൊച്ചി സ്വദേശി ടി.വി.ജോർജ് നൽകിയ ഹർജിയാണു ജസ്റ്റിസ് ടി.ആർ.രവി പരിഗണിച്ചത്. നിലവിൽ വന്യമൃഗങ്ങളെ വെടിവയ്ക്കാനുള്ള അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനു മാത്രമാണ് അധികാരം.
വി.ഡി.സതീശനും മാർ പുളിക്കലും തുലാപ്പള്ളിയിൽ
തുലാപ്പള്ളി ∙ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വട്ടപ്പാറ പുളിയൻമല പിആർസി മലയിൽ കുടിലിൽ ബിജു മാത്യുവിന്റെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സന്ദർശിച്ചു. സർക്കാർ പ്രഖ്യാപിച്ച സഹായം വൈകിയാൽ സമരപരിപാടികളുമായി രംഗത്തിരങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നു കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. ബിജുവിന്റെ കുടുംബാംഗങ്ങളെ അദ്ദേഹം വീട്ടിലെത്തി സന്ദർശിച്ചു.