43 കിലോ ട്യൂമർ നീക്കി; കോട്ടയം മെഡിക്കൽ കോളജിൽ അപൂർവ ശസ്ത്രക്രിയ
കോട്ടയം ∙ 24 വയസ്സുകാരന്റെ ശരീരത്തിൽനിന്നു 43 കിലോയുള്ള ട്യൂമർ നീക്കം ചെയ്തു കോട്ടയം മെഡിക്കൽ കോളജ് ചരിത്രമെഴുതി. കോട്ടയം ആനിക്കാട് സ്വദേശിയുടെ ശരീരത്തിൽ വളർന്ന ട്യൂമറാണു നീക്കം ചെയ്തത്. നെഞ്ചിന്റെ ഭിത്തിയിൽ നിന്നാരംഭിച്ച ട്യൂമർ തലയുടെ ഒരു വശം വരെ എത്തിയിരുന്നു. ചെന്നൈയിൽ ലോജിസ്റ്റിക് കമ്പനിയിലെ ജീവനക്കാരനായിരുന്നു യുവാവ്. 4 വർഷം മുൻപാണു ട്യൂമർ കണ്ടുതുടങ്ങിയത്.

കോട്ടയം ∙ 24 വയസ്സുകാരന്റെ ശരീരത്തിൽനിന്നു 43 കിലോയുള്ള ട്യൂമർ നീക്കം ചെയ്തു കോട്ടയം മെഡിക്കൽ കോളജ് ചരിത്രമെഴുതി. കോട്ടയം ആനിക്കാട് സ്വദേശിയുടെ ശരീരത്തിൽ വളർന്ന ട്യൂമറാണു നീക്കം ചെയ്തത്. നെഞ്ചിന്റെ ഭിത്തിയിൽ നിന്നാരംഭിച്ച ട്യൂമർ തലയുടെ ഒരു വശം വരെ എത്തിയിരുന്നു.
ചെന്നൈയിൽ ലോജിസ്റ്റിക് കമ്പനിയിലെ ജീവനക്കാരനായിരുന്നു യുവാവ്. 4 വർഷം മുൻപാണു ട്യൂമർ കണ്ടുതുടങ്ങിയത്. പിന്നീടു കാൻസറാണെന്നു കണ്ടെത്തി. കീമോതെറപ്പി തുടങ്ങി. ശ്വാസകോശത്തിന്റെയും നെഞ്ചിന്റെയും ഭാഗത്തായതിനാൽ എടുത്തുകളയാൻ കഴിയാതെ വന്നു. ട്യൂമർ പെട്ടെന്നു വളർന്നതോടെ യുവാവിനു ബുദ്ധിമുട്ടായി. നടക്കാനും കൈ അനക്കാനും പ്രയാസം നേരിട്ടിരുന്നു.
പല ആശുപത്രികളിലും പോയ ശേഷമാണു കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിയത്. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാറാണു ശസ്ത്രക്രിയ നിർദേശിച്ചത്. 25നു ശസ്ത്രക്രിയ നടത്തി. 12 മണിക്കൂർ നീണ്ടു. 20 ലീറ്റർ ദ്രാവകവും 23 കിലോ മാംസവുമാണു ട്യൂമറിലുണ്ടായിരുന്നത്. ഇതോടൊപ്പം ട്യൂമർ ബാധിച്ച ഇടതു ശ്വാസകോശവും നീക്കം ചെയ്യേണ്ടിവന്നു.
ഡോ. ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിൽ ഡോ. നിധീഷ്, ഡോ. വിനീത, പ്ലാസ്റ്റിക് സർജറി മേധാവി ഡോ. ലക്ഷ്മി, ഡോ. ആതിര, അനസ്തീസിയ വിഭാഗം ഡോ. സഞ്ജീവ് എന്നിവരടങ്ങുന്ന സംഘമാണു ശസ്ത്രക്രിയ നടത്തിയത്. ഇന്നലെ ആശുപത്രി വിട്ടു.