മുഖ്യമന്ത്രിയോടു പിന്നെയും ‘പിണങ്ങി’ മൈക്ക്; ചിരിയോടെ കാത്ത് പിണറായി
തലയോലപ്പറമ്പ് ∙ പ്രസംഗത്തിനിടെ അപസ്വരമുണ്ടാക്കിയ മൈക്ക് മുഖത്തോട് അടുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതിനിടെ സ്റ്റാൻഡ് ഒടിഞ്ഞു. പ്രസംഗ പീഠത്തിലെ സ്റ്റാൻഡിൽ മൈക്ക് ഉറപ്പിച്ച ശേഷം മുഖ്യമന്ത്രി പ്രസംഗം തുടരുന്നതിനിടെ ആംപ്ലിഫയറിൽനിന്നു പുകയും കരിഞ്ഞ മണവും ഉയർന്നു. 2 തവണ മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു.

കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ തലയോലപ്പറമ്പ് പള്ളിക്കവലയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സംഭവം. പ്രസംഗം 5 മിനിറ്റു പിന്നിട്ടപ്പോഴാണ് മൈക്കിൽനിന്ന് ‘ഹൗളിങ്’ ഉണ്ടായത്. ഇതോടെ മൈക്ക് മുഖത്തേക്കടുപ്പിക്കാൻ ശ്രമിച്ചപ്പോൾ മുഖ്യമന്ത്രി പിടിച്ചിരുന്ന കടലാസ് കൈവിട്ടു പോയി. മൈക്കിൽ പിടിച്ചുകൊണ്ടു കടലാസ് പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇതോടെ പ്രസംഗ പീഠത്തിൽ മൈക്ക് ഉറപ്പിച്ചിരുന്ന ഇരുമ്പു ദണ്ഡ് ഒടിഞ്ഞ് മൈക്ക് മറിഞ്ഞു വീണു.
വേദിയിലുണ്ടായിരുന്ന മന്ത്രി വി.എൻ. വാസവനും ജോസ് കെ. മാണിയും മൈക്ക് ശരിയാക്കാൻ ശ്രമിച്ചു. ചെറുചിരിയോടെ ഇതു കണ്ടുനിന്ന മുഖ്യമന്ത്രിയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിളിച്ചു കസേരയിൽ ഇരുത്തി. ഓപ്പറേറ്റർ എത്തി മൈക്ക് ഉറപ്പിച്ചു നിർത്തി. എട്ടു മിനിറ്റ് മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു.
വീണ്ടും പ്രസംഗം ആരംഭിച്ച് അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ആംപ്ലിഫയറിനുള്ളിൽനിന്നു പുകയും കരിഞ്ഞ മണവും വന്നത്. മുഖ്യമന്ത്രി വീണ്ടും പ്രസംഗം നിർത്തി. പുകയുയരുന്നതു കണ്ടു സദസ്സിലുണ്ടായിരുന്നവരും പരിഭ്രാന്തരായി എഴുന്നേറ്റു. ആംപ്ലിഫയറിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ച് പ്രശ്നം പരിഹരിച്ച ശേഷം മുഖ്യമന്ത്രി പ്രസംഗം തുടർന്നു.