മാർച്ചിലെ റേഷൻ 1.25 ലക്ഷം പേർ വാങ്ങിയില്ല; ഈമാസത്തെ റേഷൻ ഇന്നുമുതൽ
തിരുവനന്തപുരം ∙ മാർച്ചിൽ സംസ്ഥാനത്തു റേഷൻ വാങ്ങിയ കാർഡ് ഉടമകളുടെ എണ്ണത്തിൽ ഒന്നേകാൽ ലക്ഷം പേരുടെ കുറവ്. ഫെബ്രുവരിയിൽ റേഷൻ വാങ്ങിയ കാർഡ് ഉടമകളുടെ എണ്ണം 78,81,225 ആയിരുന്നെങ്കിൽ മാർച്ചിൽ ഇത് 77,55,843 ആയി കുറഞ്ഞു. ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ 1,42,090 പേരുടെ കുറവാണ് ഉണ്ടായതെന്നു ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്, ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ സെർവർ തകരാർ എന്നിവ മൂലം കഴിഞ്ഞമാസം ഒട്ടേറെ ദിവസങ്ങളിൽ റേഷൻ വിതരണം തടസ്സപ്പെട്ടിരുന്നു. ബിൽ കുടിശികയിൽ പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് കരാറുകാരുടെ മെല്ലെപ്പോക്കു സമരം കാരണം പല കടകളിലേക്കും സാധനങ്ങൾ എത്താനും വൈകി. ചില കടകളിൽ പൂർണമായി സ്റ്റോക്ക് എത്തിയതുമില്ല.
മാർച്ച് 30ന് അവസാനിക്കേണ്ട വിതരണം ഏപ്രിൽ 6 വരെ നീട്ടിയിട്ടും റേഷൻ വാങ്ങിയവരുടെ എണ്ണം കുറഞ്ഞത് അമ്പരപ്പിക്കുന്നതാണ്. ഇ പോസിലെ പ്രശ്നങ്ങൾ കാരണം ഒന്നിലേറെ തവണ കടയിലെത്തി നിരാശരായി മടങ്ങേണ്ടിവന്ന സാഹചര്യമാണ് ഇവരെ പിന്തിരിപ്പിച്ചതെന്നു പൊതുവേ പരാതിയുണ്ട്.
അതേസമയം, റേഷൻ സാധനങ്ങൾ സൂക്ഷിക്കുന്ന എൻഎഫ്എസ്എ ഗോഡൗണുകളിൽ ഭക്ഷ്യ പൊതുവിതരണ കമ്മിഷണറുടെ ഉൾപ്പെടെ നേതൃത്വത്തിൽ സ്റ്റോക്ക് പരിശോധന നടക്കുകയാണ്. ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത 10 റേഷൻ കടകളും പരിശോധിക്കുന്നുണ്ട്.
ഈമാസത്തെ റേഷൻ ഇന്നുമുതൽ
ഏപ്രിലിലെ റേഷൻ വിതരണം ഇന്ന് ആരംഭിക്കും. വെള്ള കാർഡ് ഉടമകൾക്ക് 5 കിലോ അരിയാണ് ഏപ്രിലിലും ലഭിക്കുക.