പാനൂർ ബോംബ് സ്ഫോടനം: മുഖം രക്ഷിക്കാൻ പ്രസ്താവനകൾ; തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെട്ടിലായി സിപിഎം
കണ്ണൂർ ∙ ബോംബ് സ്ഫോടനത്തിലെ പാർട്ടി ബന്ധം എതിരാളികൾ തെളിവു സഹിതം പ്രചാരണായുധമാക്കിയതോടെ കെണിയിൽ നിന്നു കരകയറാൻ സിപിഎം നേതൃത്വം പണിപ്പെടുന്നു. അതിന്റെ ഭാഗമായാണ് ബോംബ് നിർമാണത്തിൽ ഏർപ്പെട്ടവർക്കെതിരെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ളവർ രംഗത്തെത്തിയത്. നാട്ടിൽ അനാവശ്യ പ്രശ്നങ്ങളുണ്ടാക്കിയതിന്റെ പേരിൽ പാർട്ടി ഇവരെ നേരത്തേ പരസ്യമായി തള്ളിപ്പറഞ്ഞതാണെന്നാണു സിപിഎം നിലപാട്.

സിപിഎം പ്രവർത്തകരായി തന്നെയായിരുന്നു അവരുടെ തുടർന്നുള്ള പ്രവർത്തനങ്ങളും രാഷ്ട്രീയ ബന്ധവുമെന്നതാണ് പാർട്ടിക്കു തിരിച്ചടിയാകുന്നത്. സ്ഫോടനത്തിൽ മരിച്ച ഷെറിൻ വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സിപിഎം കൂടുതൽ സമ്മർദത്തിലായി.
ഒപ്പം നിന്ന് ആരെല്ലാം ചിത്രമെടുക്കുന്നുവെന്നു ശൈലജ സംഭവത്തെ നിസ്സാരവൽക്കരിച്ചെങ്കിലും രാഷ്ട്രീയ എതിരാളികൾക്കെതിരെ സിപിഎം ഇത്തരം പഴുതുകൾ പ്രയോജനപ്പെടുത്തിയിരുന്നു. സിപിഎം പ്രവർത്തകർക്കിടയിൽ പ്രാദേശികമായി ഉണ്ടായ തർക്കത്തിന്റെ പേരിൽ ഇവിടെ നേരത്തേ ചേരിതിരിവുണ്ടായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇരുവിഭാഗങ്ങളെയും ചേർത്തുനിർത്തി മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമമാണ് സിപിഎം നേതൃത്വം നടത്തിയിരുന്നത്. അതിനിടയിലാണ് ഇപ്പോഴത്തെ സ്ഫോടനവും തുടർന്നുള്ള വിവാദങ്ങളും. അതുകൊണ്ടുതന്നെ, തിരഞ്ഞെടുപ്പു കാലത്ത് ആർക്കു വേണ്ടിയാണ് ബോംബ് നിർമിക്കുന്നതെന്ന ചോദ്യമുയരുന്നതും സിപിഎമ്മിനു നേർക്കാണ്.
കള്ളവോട്ടും ബൂത്തുപിടിത്തവും രാഷ്ട്രീയ കൊലപാതകങ്ങളും ബോംബേറുമെല്ലാം ഒരുകാലത്ത് കണ്ണൂരിനു കളങ്കമായിരുന്നു. ആത്മീയാചാര്യൻ ശ്രീ എമ്മിനെ മധ്യസ്ഥനാക്കി കണ്ണൂരിൽ ആർഎസ്എസ്– സിപിഎം സംഘർഷത്തിനു ശമനമുണ്ടാക്കാൻ മുൻകയ്യെടുത്ത സിപിഎമ്മാണ് സ്വന്തം അണികളുടെ ചെയ്തികളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെട്ടിലായിരിക്കുന്നത്.