കൺസ്യൂമർഫെഡ് ചന്തകൾക്ക് വിലക്ക്; തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ ഹർജി
തിരുവനന്തപുരം ∙ ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന കൺസ്യൂമർഫെഡിന്റെ റമസാൻ– വിഷു ചന്തകൾക്ക് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ച് സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്.

തിരുവനന്തപുരം ∙ ഇന്നലെ ആരംഭിക്കേണ്ടിയിരുന്ന കൺസ്യൂമർഫെഡിന്റെ റമസാൻ– വിഷു ചന്തകൾക്ക് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചു. പെരുമാറ്റച്ചട്ടം ലംഘിച്ച് സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ വിതരണം ചെയ്യുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണിത്. തീരുമാനത്തിനെതിരെ കൺസ്യൂമർഫെഡിന്റെ ഹർജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.
ഏപ്രിൽ 8 മുതൽ 19 വരെ 250 ചന്തകൾ നടത്താനാണ് തീരുമാനിച്ചിരുന്നത്. സപ്ലൈകോ വഴി നൽകുന്ന 13 സബ്സിഡി സാധനങ്ങളാണ് കൺസ്യൂമർഫെഡ് ചന്തകളിലൂടെയും നൽകുക. മറ്റ് ഉൽപന്നങ്ങൾക്കും വിലക്കിഴിവുണ്ട്. 17.5 കോടി രൂപയുടെ സാധനങ്ങൾ ഇ ടെൻഡർ വഴി വിൽപനശാലകളിൽ എത്തിച്ചിരുന്നു. റമസാൻ– വിഷു ചന്തകൾ എല്ലാ വർഷവും നടത്തുന്നതിനാൽ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതർ.