പാനൂർ (കണ്ണൂർ) ∙ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ, ബോംബ് നിർമാണത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം 2 പേരെക്കൂടി പിടികൂടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാനൂർ (കണ്ണൂർ) ∙ നിർമാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ, ബോംബ് നിർമാണത്തിന്റെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയടക്കം 2 പേരെക്കൂടി പിടികൂടി. ഡിവൈഎഫ്ഐ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി കടുങ്ങാംപൊയിലിലെ ഷിജാൽ (29), കുന്നോത്തുപറമ്പിലെ അക്ഷയ് (28) എന്നിവരെയാണ് അന്വേഷണ സംഘം കർണാടക–തമിഴ്നാട് അതിർത്തിയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. 

ഡിവൈഎഫ്ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമൽബാബുവും പരുക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന 3 പേരും അടക്കം 9 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഷിജാൽ മറ്റു ചില കേസുകളിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ടെറസിൽ സ്ഫോടനം നടക്കുമ്പോൾ ഷിജാലും അക്ഷയും താഴെ ആയിരുന്നതിനാൽ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർക്കു സംസ്ഥാനത്തിനു പുറത്തു കടക്കാൻ സഹായം ചെയ്തവരെയും പൊലീസ് തിരയുന്നുണ്ട്. 3 ആഴ്ച മുൻപ് കുന്നോത്തുപറമ്പിലെ ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഉണ്ടായ സിപിഎം, ബിജെപി സംഘർഷത്തിന്റെ തുടർച്ചയായാണു ബോംബ് നിർമാണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

English Summary:

DYFI leader and 2 more people in custody in Panoor bomb blast case