കൺസ്യൂമർഫെഡിന്റെ റമസാൻ–വിഷു ചന്തകൾ വിലക്കിയത് പെരുമാറ്റച്ചട്ടം പാലിക്കാനെന്ന് കമ്മിഷൻ
കൊച്ചി∙ സംസ്ഥാനത്ത് സർക്കാർ സബ്സിഡിയോടെ കൺസ്യൂമർഫെഡ് റമസാൻ–വിഷു ചന്തകൾ ആരംഭിക്കുന്നതു തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമാകും എന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. റമസാൻ-വിഷു ചന്തകൾക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർഫെഡ് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.

കൊച്ചി∙ സംസ്ഥാനത്ത് സർക്കാർ സബ്സിഡിയോടെ കൺസ്യൂമർഫെഡ് റമസാൻ–വിഷു ചന്തകൾ ആരംഭിക്കുന്നതു തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനമാകും എന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. റമസാൻ-വിഷു ചന്തകൾക്കു തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചതിനെതിരെ കൺസ്യൂമർഫെഡ് നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. കേസ് എടുത്തപ്പോൾ കമ്മിഷന്റെ വിശദീകരണ പത്രിക ബെഞ്ചിൽ എത്തിയിരുന്നില്ല. തുടർന്നാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി മാറ്റിയത്.
ചന്തകൾ തുടങ്ങാൻ കഴിഞ്ഞ ഫെബ്രുവരി 16നു തന്നെ തീരുമാനമെടുത്തതാണെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി. ഏപ്രിൽ 8 മുതൽ 14 വരെ 250 റമസാൻ-വിഷു ചന്തകൾ തുറക്കാനായിരുന്നു തീരുമാനം. ഈയാവശ്യത്തിനു സർക്കാർ 5 കോടി രൂപ സബ്സിഡി അനുവദിക്കുകയും വിതരണത്തിന് 13 ഇനം സാധനങ്ങൾ 14.74 കോടി രൂപ മുടക്കി വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ഈ നടപടി വോട്ടർമാരെ സ്വാധീനിക്കുമെന്നു വിലയിരുത്തി സ്പെഷൽ ചന്തകൾ തുറക്കുന്നതു തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടി വയ്ക്കാൻ കമ്മിഷൻ നിർദേശിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം വോട്ടർമാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാകരുതെന്നു പെരുമാറ്റച്ചട്ടത്തിൽ നിഷ്കർഷിക്കുന്നുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നിഷേധിച്ചതെന്നുമാണു കമ്മിഷന്റെ നിലപാട്. അനർഹമായി ആർക്കും മുൻതൂക്കം കിട്ടുന്നത് അനുവദിക്കാനാകില്ലെന്നും പത്രികയിൽ പറയുന്നു.