അർധരാത്രി ട്രെയിൻ തട്ടി 2 വിദ്യാർഥികൾ മരിച്ചു; അപകടം പിറവം റോഡ് സ്റ്റേഷനു സമീപം
തലയോലപ്പറമ്പ് (കോട്ടയം) ∙ പിറവം റോഡ് റെയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി 2 വിദ്യാർഥികൾക്കു ദാരുണാന്ത്യം. വെള്ളൂർ മൂത്തേടത്ത് മോഹനന്റെ മകൻ വൈഷ്ണവ് (21), എറണാകുളം എടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് വേണുഗോപാലിന്റെ മകൻ ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണു മരിച്ചത്. സുഹൃത്തുക്കളായ ഇരുവരും ഏറ്റുമാനൂർ മംഗളം കോളജിൽ ബിബിഎ വിദ്യാർഥികളാണ്.

പിറവം റോഡ് സ്റ്റേഷനിൽ നിന്ന് എറണാകുളം റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ അകലെ സ്രാംകുഴി കട്ടിങ്ങിനു സമീപം ചൊവ്വാഴ്ച രാത്രി 12.55നാണ് അപകടം. തിരുവനന്തപുരത്തുനിന്നു മംഗളൂരുവിലേക്കു പോവുകയായിരുന്ന മാംഗ്ലൂർ എക്സ്പ്രസാണു യുവാക്കളെ ഇടിച്ചത്. 9നു സന്ധ്യയ്ക്കു ശേഷം ഇരുവരും വടയാർ ആറ്റുവേല കാണാനെന്നു പറഞ്ഞാണു വീട്ടിൽനിന്നു പുറപ്പെട്ടതെന്നു പൊലീസ് അറിയിച്ചു.
മറ്റൊരു സുഹൃത്ത് വരുന്നില്ലെന്നു പറഞ്ഞതോടെ ഇരുവരും റെയിൽപാളത്തിനു സമീപം ഏറെനേരം വർത്തമാനം പറഞ്ഞിരുന്നു. അവിടെനിന്നു മടങ്ങുന്നതിനിടെ പിന്നിലൂടെ ട്രെയിൻ വന്നു. വലതുവശത്തെ ട്രാക്കിലൂടെ ട്രെയിൻ വരുന്നെന്നു കരുതി ഇവർ ഇടതുവശത്തേക്കു മാറിയതോടെ ഇടിച്ചെന്നാണു നിഗമനം. സംസ്കാരം നടത്തി. വൈഷ്ണവിന്റെ അമ്മ: സിനി. ജിഷ്ണുവിന്റെ അമ്മ: ദീപ്തി. സഹോദരൻ: വിഷ്ണു.