മുഹമ്മദ് റിയാസ് മൗലവി വധക്കേസ്: സർക്കാരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു
കൊച്ചി ∙ കാസർകോട് പഴയ ചൂരിയിലെ മദ്രസ അധ്യാപകൻ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ വധിച്ചെന്ന കേസിലെ 3 പ്രതികളെയും വിട്ടയച്ച വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികൾക്കു നോട്ടിസ് നൽകാൻ ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു, നിതിൻകുമാർ എന്ന നിതിൻ, കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു എന്നിവരാണു പ്രതികൾ. ഇവരെ വിട്ടയച്ച കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ മാർച്ച് 30ലെ ഉത്തരവു ചോദ്യം ചെയ്താണു സർക്കാർ അപ്പീൽ.
പ്രതികളുടെ പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളും ബോണ്ടും വിചാരണക്കോടതിയിൽ നൽകാൻ ഹൈക്കോടതി നിർദേശിച്ചു. 2017 മാർച്ച് 20ന് അർധരാത്രിയോടെ ചൂരിയി മുഹ്‌യുദീൻ പള്ളിയോടു ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന മുഹമ്മദ് റിയാസ് മൗലവിയെ കത്തി കൊണ്ടു കുത്തി കൊലപ്പെടുത്തിയെന്നാണു കേസ്.