വീണ്ടും ‘ക്യാപ്റ്റൻ’ പിണറായി; ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ സമൂഹമാധ്യമ പേജുകളിൽ പോസ്റ്റുകൾ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം വീണ്ടും ‘ക്യാപ്റ്റൻ’ ആക്കി. ആറ്റിങ്ങലിലെ സിപിഎം സ്ഥാനാർഥി വി.ജോയിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണു ‘ക്യാപ്റ്റൻ പിണറായി’യെന്നു വിശേഷിപ്പിച്ചത്. ജോയിയുടെ സമൂഹമാധ്യമ പേജുകളിൽ ‘ക്യാപ്റ്റൻ വരുന്നു’ പോസ്റ്റുകൾ വന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തു സിപിഎം വിയോജിപ്പു പ്രകടിപ്പിച്ച വിശേഷണമാണ് ‘ക്യാപ്റ്റൻ’. പാർട്ടി പത്രം അന്നു പിണറായിയെ ‘ക്യാപ്റ്റൻ’ ആക്കിയപ്പോൾ മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള നേതാക്കൾ വിയോജിപ്പു പറഞ്ഞിരുന്നു. ‘പാർട്ടിയെ സംബന്ധിച്ച് എല്ലാവരും സഖാക്കളാണ്’ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.
തനിക്കെതിരെ വ്യക്തിപൂജ സിദ്ധാന്തം ആവിഷ്കരിച്ചവർത്തന്നെ അതിനു തുനിഞ്ഞിറങ്ങുന്നതിന്റെ ഈർഷ്യ മുതിർന്ന നേതാവ് പി.ജയരാജൻ പ്രകടിപ്പിച്ചതും ചർച്ചയായിരുന്നു. വ്യക്ത്യാരാധന പാർട്ടി നയമല്ലെന്നു സിപിഎം കേന്ദ്രനേതൃത്വം വ്യക്തമാക്കുകയും ചെയ്തു.