ക്വട്ടേഷൻ സംഘത്തലവന്റെ കൊലപാതകം: 2 പേർ അറസ്റ്റിൽ; ഇരുവരും ഒട്ടേറെ കേസുകളിൽ പ്രതികൾ
നെടുമ്പാശേരി ∙ ക്വട്ടേഷൻ സംഘത്തലവനെ കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. പാറക്കടവ് കുറുമശേരി വേങ്ങുപ്പറമ്പിൽ തിമ്മയ്യൻ എന്ന നിതിൻ (30), കുറുമശേരി മണ്ണാറത്തറ ദീപക് (36) എന്നിവരെയാണു ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണു ക്വട്ടേഷൻ സംഘ നേതാവ് അത്താണി വിഷ്ണുവിഹാറിൽ വിനു വിക്രമൻ (33) ദേഹമാസകലം വെട്ടേറ്റ നിലയിൽ കാണപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നെടുമ്പാശേരി ∙ ക്വട്ടേഷൻ സംഘത്തലവനെ കൊലപ്പെടുത്തിയ കേസിൽ 2 പേർ അറസ്റ്റിൽ. പാറക്കടവ് കുറുമശേരി വേങ്ങുപ്പറമ്പിൽ തിമ്മയ്യൻ എന്ന നിതിൻ (30), കുറുമശേരി മണ്ണാറത്തറ ദീപക് (36) എന്നിവരെയാണു ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണു ക്വട്ടേഷൻ സംഘ നേതാവ് അത്താണി വിഷ്ണുവിഹാറിൽ വിനു വിക്രമൻ (33) ദേഹമാസകലം വെട്ടേറ്റ നിലയിൽ കാണപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതികളെ വടക്കേക്കര ലേബർ കവലയ്ക്ക് സമീപത്തു നിന്നാണു പിടികൂടിയത്. ഇരുവരും ഒട്ടേറെ കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ ഡിവൈഎസ്പി എ. പ്രസാദ്, ഇൻസ്പെക്ടർ ആർ. കുമാർ, എസ്ഐമാരായ സന്തോഷ് ഏബ്രഹാം, നൗഷാദ്, എഎസ്ഐമാരായ ഡിക്സൻ, സിനുമോൻ, ജിയോ, സീനിയർ സിപിഒമാരായ ജോയ് ചെറിയാൻ, ഷിബു അയ്യപ്പൻ, അഖിലേഷ്, സിപിഒമാരായ കൃഷ്ണരാജ്, വിബിൻ, സജിത്, സെബാസ്റ്റ്യൻ എന്നിവരാണുണ്ടായിരുന്നത്. ആക്രമിക്കാനുപയോഗിച്ച വാൾ അയിരൂർ പുത്തൻതോട് പാലത്തിനടിയിൽ പുഴയിൽ നിന്നു കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ടു 2 പേർ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. കൊല്ലപ്പെട്ട വിനു വിക്രമന്റെ സംസ്കാരം ഇന്നലെ നടത്തി.