തൃശൂർ പൂരം കൊടിയേറി; പൂരദിനമായ 19 വരെ ഇനി തിരക്കിന്റെ നാളുകൾ
തൃശൂർ ∙ വേനൽച്ചൂടു വകവയ്ക്കാതെ പൂരക്കാഴ്ചകളും ചടങ്ങുകളും ഹൃദയത്തിലേറ്റാൻ തയാറെടുത്തു തട്ടകം; തൃശൂരിന് ഇനി പൂരദിനങ്ങൾ. പ്രധാന പങ്കാളികളായ തിരുവമ്പാടി–പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും പൂരത്തിനു കൊടിയേറി. പൂരം നാളായ 19 വരെ തിരക്കിന്റെ പകലും രാത്രിയും. 17നു രാത്രി 7നാണു സാംപിൾ വെടിക്കെട്ട്. 17നു തന്നെ തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും.

തൃശൂർ ∙ വേനൽച്ചൂടു വകവയ്ക്കാതെ പൂരക്കാഴ്ചകളും ചടങ്ങുകളും ഹൃദയത്തിലേറ്റാൻ തയാറെടുത്തു തട്ടകം; തൃശൂരിന് ഇനി പൂരദിനങ്ങൾ. പ്രധാന പങ്കാളികളായ തിരുവമ്പാടി–പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും പൂരത്തിനു കൊടിയേറി.
പൂരം നാളായ 19 വരെ തിരക്കിന്റെ പകലും രാത്രിയും. 17നു രാത്രി 7നാണു സാംപിൾ വെടിക്കെട്ട്. 17നു തന്നെ തിരുവമ്പാടി–പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദർശനവും തുടങ്ങും. 20നു പൂരം ഉപചാരം ചൊല്ലിപ്പിരിയും.
ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപ്പിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, കണിമംഗലം ശാസ്താ ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നിവയാണ് ഇന്നലെ പൂരത്തിനു കൊടിയേറിയ ഘടക ക്ഷേത്രങ്ങൾ.