ആസാദി മുദ്രാവാക്യങ്ങൾ പാട്ടായി കേട്ട് ഏറ്റുപാടാൻ കൂടുന്നവരാണു കനയ്യ കുമാറിന്റെ കേൾവിക്കാരിലേറെയും. പ്രചാരണയോഗങ്ങളുടെ തിരക്കിൽ കനയ്യയ്ക്ക് ആസാദി മുദ്രാവാക്യം ചൊല്ലിക്കൊടുക്കാൻ നേരമില്ല. യുഡിഎഫ് പ്രചാരണത്തിന് ആലപ്പുഴയിലെത്തിയ കനയ്യ കുമാറിനോട് അരൂർ വല്ലേത്തോട്ടിൽ സദസ്സ് ഈ ആവശ്യമുന്നയിച്ചപ്പോൾ, കനയ്യ ഒരു വാക്കു കൊടുത്തു: യുഡിഎഫിനെ ജയിപ്പിക്കുക. ഞാൻ വീണ്ടും വരാം. നമുക്ക് ഒന്നിച്ചു പാടാം. 400 സീറ്റ് നേടുമെന്ന എൻഡിഎ അവകാശവാദത്തെ കനയ്യ ഖണ്ഡിക്കുന്നത് ഇന്ത്യ മുഴുവൻ പ്രചാരണത്തിനു പോകുന്ന അനുഭവങ്ങളിൽനിന്നാണ്. ‘ചില മാധ്യമങ്ങളെ സ്വാധീനിച്ചു ബിജെപി നടത്തുന്ന വെറും പ്രചാരണമാണത്. ഓരോ സംസ്ഥാനത്തിന്റെ കണക്കെടുത്താൽ ആകെ 400 സീറ്റ് ഒരിക്കലും കിട്ടില്ലെന്നു കാണാം.’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആസാദി മുദ്രാവാക്യങ്ങൾ പാട്ടായി കേട്ട് ഏറ്റുപാടാൻ കൂടുന്നവരാണു കനയ്യ കുമാറിന്റെ കേൾവിക്കാരിലേറെയും. പ്രചാരണയോഗങ്ങളുടെ തിരക്കിൽ കനയ്യയ്ക്ക് ആസാദി മുദ്രാവാക്യം ചൊല്ലിക്കൊടുക്കാൻ നേരമില്ല. യുഡിഎഫ് പ്രചാരണത്തിന് ആലപ്പുഴയിലെത്തിയ കനയ്യ കുമാറിനോട് അരൂർ വല്ലേത്തോട്ടിൽ സദസ്സ് ഈ ആവശ്യമുന്നയിച്ചപ്പോൾ, കനയ്യ ഒരു വാക്കു കൊടുത്തു: യുഡിഎഫിനെ ജയിപ്പിക്കുക.

ഞാൻ വീണ്ടും വരാം. നമുക്ക് ഒന്നിച്ചു പാടാം. 400 സീറ്റ് നേടുമെന്ന എൻഡിഎ അവകാശവാദത്തെ കനയ്യ ഖണ്ഡിക്കുന്നത് ഇന്ത്യ മുഴുവൻ പ്രചാരണത്തിനു പോകുന്ന അനുഭവങ്ങളിൽനിന്നാണ്. ‘ചില മാധ്യമങ്ങളെ സ്വാധീനിച്ചു ബിജെപി നടത്തുന്ന വെറും പ്രചാരണമാണത്. ഓരോ സംസ്ഥാനത്തിന്റെ കണക്കെടുത്താൽ ആകെ 400 സീറ്റ് ഒരിക്കലും കിട്ടില്ലെന്നു കാണാം.’

ADVERTISEMENT

Qഎങ്കിൽ എന്താണു താങ്കളുടെ പ്രവചനം?

Aപ്രവചിക്കാനില്ല. പക്ഷേ, സ്വതന്ത്രമായി തിരഞ്ഞെടുപ്പു നടന്നാൽ ഇന്ത്യാമുന്നണിക്കു ഭൂരിപക്ഷം ലഭിക്കും. ദക്ഷിണേന്ത്യയിൽ എവിടെയും ബിജെപിക്കു കാര്യമായി സീറ്റ് കിട്ടില്ല. ഉത്തരേന്ത്യയിൽ ഇത്തവണ വിള്ളലുണ്ടാകും. പലയിടത്തും നഷ്ടമുണ്ടാകുമെന്നു പുതിയ സർവേകൾ പറയുന്നു. ഇതൊക്കെ അട്ടിമറിക്കാനാണ് അവരുടെ ശ്രമം.

ADVERTISEMENT

Qവോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് എന്നാണോ ഉദ്ദേശിച്ചത്?

Aഅങ്ങനെ ഞാൻ പറയില്ല. അല്ലാതെതന്നെ അവരതു ചെയ്യും. ചണ്ഡിഗഡിൽ‍ വോട്ടുകൾ നിസ്സാരമായി അസാധുവാക്കുന്നതു ക്യാമറയിൽ കണ്ടതല്ലേ? എന്തുകൊണ്ടാണു വിവിപാറ്റ് എണ്ണുന്നതിനെ അവർ എതിർക്കുന്നത്?

ADVERTISEMENT

Q കേരളത്തിൽ ഇന്ത്യാമുന്നണിയിലെ കക്ഷികൾ തമ്മി‍ൽ മത്സരിക്കുന്നതിനെ ബിജെപി പരിഹസിക്കുന്നു?

Aമലയാളികൾ  ‘പോ മോനേ മോദീ’ എന്നു പറയുന്ന ബുദ്ധിശാലികളാണ്. തിന്മയ്ക്കെതിരെ വോട്ട് ചെയ്യും.

Q സ്ഥാനാർഥിയെന്ന നിലയിൽ കനയ്യയുടെ പ്രതീക്ഷ എന്താണ്?

A ഇത് ആശയപരമായ പോരാട്ടമാണ്. ഞാനതിന്റെ ഭാഗം മാത്രം. ബിഹാറിൽ ഞാൻ മത്സരിച്ച സീറ്റ് ഇത്തവണ സഖ്യധാരണപ്രകാരം സിപിഐക്കാണ്. എന്നോടു ഡൽഹിയിൽ മത്സരിക്കാൻ പറഞ്ഞു. ധാരാളം ബിഹാറുകാരുള്ള മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി.

English Summary:

Interview with Kanhaiya Kumar