ഒറ്റപ്പെട്ട ഇടങ്ങളിൽ 21 വരെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലയിലും മഴ ലഭിച്ചേക്കും
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്ക്കു കൂടുതൽ സാധ്യത. മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും വീശിയേക്കാം. കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഒരു മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നു മുതൽ 21 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഉച്ചയ്ക്കു ശേഷമാണ് മഴയ്ക്കു കൂടുതൽ സാധ്യത. മഴയ്ക്കൊപ്പം 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റും വീശിയേക്കാം.
കേരള തീരത്ത് ഇന്നു രാത്രി 11.30 വരെ ഒരു മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാനും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, പകൽ സമയം കനത്ത ചൂട് തുടരും. ഇന്ന് പാലക്കാട്, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, കാസർകോട്, മലപ്പുറം ജില്ലകളിൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും. കനത്ത ചൂടിനെത്തുടർന്ന് ഈ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.