എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി

ന്യൂഡൽഹി ∙ കൊല്ലം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എം.ബി.സ്‌നേഹലതയെ കേരള ഹൈക്കോടതിയിൽ അഡീഷനൽ ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ സർക്കാർ അനുമതിയോടെ രാഷ്ട്രപതി അംഗീകരിച്ചു. ഇന്നലെ വിജ്ഞാപനമിറങ്ങി.

എറണാകുളം വൈപ്പിൻ മരയ്ക്കാപ്പറമ്പിൽ പരേതരായ ഭാർഗവന്റെയും ഭാമയുടെയും മകളാണ്. തൃശൂരിൽ അഭിഭാഷകനായ കെ.കെ. ഷാജിയാണു ഭർത്താവ്. മകൻ: അലൻ കൃഷ്ണ (വിദ്യാർഥി, കൊല്ലം കേന്ദ്ര വിദ്യാലയം). 1988ൽ അഭിഭാഷകയായി പ്രാക്ടിസ് തുടങ്ങി. 1995ൽ മുൻസിഫായി ജുഡീഷ്യൽ സർവീസിൽ പ്രവേശിച്ചു. 2014 ൽ ജില്ലാ ജഡ്ജിയായി. തിരുവനന്തപുരം വിജിലൻസ് ജഡ്ജി, മാറാട് പ്രത്യേക കോടതി ജഡ്ജി, തിരുവനന്തപുരം, പാലക്കാട് ജില്ലാ ജഡ്ജി എന്നിങ്ങനെ സേവനം അനുഷ്ഠിച്ചു.