കോഴിക്കോട്∙ വയനാട് സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിഎഫ്ഒ എ.ഷജ്നയുൾപ്പെടെ മൂന്നു പേരുടെ സസ്പെൻഷൻ രാഷ്ട്രീയ സമ്മർദം മൂലം മരവിപ്പിച്ചതിനെ തുടർന്നു വനം വകുപ്പിൽ പൊട്ടിത്തെറി. സുഗന്ധഗിരി കേസിൽ ഇനി കൂടുതൽ അന്വേഷിക്കാനില്ലെന്നും, നടപടികൾ സർക്കാരിനു സ്വന്തം നിലയിൽ തീരുമാനിക്കാമെന്നുമാണു വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. അതിലൊരാൾ അവധിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്. കൽപറ്റ റേഞ്ച് ഓഫിസർ കെ.നീതുവിനെ മാത്രം സുഗന്ധഗിരി മരംമുറിയിൽ ബലിയാടാക്കിയെന്ന അഭിപ്രായവും ഉദ്യോഗസ്ഥതലത്തിലുണ്ട്. കുറ്റാരോപിതരായ മറ്റ് 5 ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരെയും 4 വാച്ചർമാരെയും സ്ഥലം മാറ്റാനുള്ള ഉത്തരവ് ഉടൻ ഇറങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര മണ്ഡലത്തിലെ തലശ്ശേരിയിൽ കുടുംബവേരുകളുള്ള ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതു ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടിയാകുമെന്നു ഭയന്നാണു സസ്പെൻഷൻ ഉത്തരവു മണിക്കൂറുകൾക്കുള്ളിൽ മരവിപ്പിച്ചതെന്നാണു സൂചന. മുട്ടിൽ മരംമുറിയേക്കാൾ ഗുരുതരമായ സുഗന്ധഗിരി സംഭവത്തിൽ ഗൗരപൂർവം നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു തന്നെയാണു നിർദേശം നൽകിയത്.

ADVERTISEMENT

‘ഡിഎഫ്ഒയിൽ നിന്നു വിശദീകരണം തേടി ആയത് തൃപ്തികരമല്ലാത്ത പക്ഷം ഉചിതമായ അച്ചടക്ക നടപടി സ്വീകരിക്കാം’ എന്നായിരുന്നു വിജിലൻസ് റിപ്പോർട്ടിൽ. അതിന്റെ അടിസ്ഥാനത്തിൽ ഷജ്നയിൽ നിന്നു ഭരണവിഭാഗം മേധാവി വിശദീകരണം തേടിയതിനു തൊട്ടു പിന്നാലെയാണു സർക്കാർ ഇടപെട്ടതും ബുധനാഴ്ച രാത്രി 11.30ന് നേരിട്ടു സസ്െപൻഡ് ചെയ്തതും. സസ്പെൻഷൻ പുറത്തറിഞ്ഞതോടെ എൻസിപി നേതൃത്വവും വയനാട്ടിലെ സിപിഎം, സിപിഐ ജില്ലാ നേതാക്കളും ഡിഎഫ്ഒയ്ക്കു വേണ്ടി ഇടപെട്ടുവെന്നാണു സൂചന. വനം മന്ത്രിയോട് സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആദ്യമൊന്നും എ.കെ.ശശീന്ദ്രൻ വഴങ്ങിയില്ല. എന്നാൽ, വടകരയിലെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാവുമെന്ന വാദം ഉയർന്നതോടെ മന്ത്രിയും വഴങ്ങി. അടിയന്തരമായി സസ്പെൻഷൻ മരവിപ്പിക്കാൻ നിർദേശവും നൽകി.

ഡിഎഫ്ഒയ്ക്കൊപ്പം സസ്പെൻഷൻ നേരിടേണ്ടി വന്ന ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം.സജീവനും സംഘടനാ നേതാവ് കൂടിയായ ഡപ്യൂട്ടി റേഞ്ച് ഓഫിസർ (ഗ്രേഡ്) ബീരാൻ കുട്ടിയും ഇതോടൊപ്പം നടപടികളിൽ നിന്ന് ഒഴിവായി. അസിസ്റ്റന്റ് കൺസർവേറ്റർ മുതൽ മുകളിലോട്ടുള്ളവരുടെ നിയമനാധികാരി സർക്കാരാണ്. റേഞ്ച് ഓഫിസർ മുതൽ താഴോട്ടുള്ളവർക്കെതിരെ വനം ഭരണവിഭാഗത്തിനു തന്നെ നടപടിയെടുക്കാം. ഡിഎഫ്ഒയുടെ സസ്പെൻഷൻ ഓർഡറിനൊപ്പം റേഞ്ചറുടെയും ഗ്രേഡ് ഡപ്യൂട്ടിയുടെയും സസ്പെൻഷൻ കൂടി ഉൾപ്പെടുത്തിയതാണ് അവർക്കു ഗുണമായത്. ഡിഎഫ്ഒയുടെ സസ്പെൻഷൻ മരവിപ്പിച്ചതോടെ മൂന്നു പേർക്കെതിരെയുള്ള നടപടികളെയും അതു ബാധിച്ചു. ഇവർക്കായി പ്രത്യേക ഉത്തരവ് ഇറക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും ഇനി ഒരു നടപടിക്കും തങ്ങളില്ല എന്ന നിലപാടിലാണ് ഉന്നത ഉദ്യോഗസ്ഥർ.

ADVERTISEMENT

∙ ‘വിശദീകരണം ചോദിച്ച ശേഷം നടപടിയെടുക്കാനാണു വിജിലൻസ് ശുപാർശ. സസ്പെൻഷനു മുൻപ് അതുണ്ടായില്ല. ഇതിൽ നിയമപ്രശ്നം ഉണ്ടാകുമോ എന്നു സംശയം ഉയർന്നതിനാലാണു തൽക്കാലം സസ്െപൻഷൻ മരവിപ്പിച്ചത്. വിശദീകരണം ചോദിച്ച് നടപടികൾ തുടരാൻ വനം അഡിഷനൽ ചീഫ് സെക്രട്ടറിക്കു നിർദേശം കൊടുത്തിട്ടുണ്ട്.’ – വനം മന്ത്രി എ.കെ.ശശീന്ദ്രൻ

English Summary:

Sugandhagiri tree felling: outburst in forest department after frozen suspension of three people due to political pressure