ADVERTISEMENT

കോഴിക്കോട് ∙ തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും വടകരയിലെ ഇടതു സ്ഥാനാർഥി കെ.കെ.ശൈലജ വ്യക്തമാക്കിയതോടെ വീണ്ടും രാഷ്ട്രീയ വിവാദം. സഹതാപ വോട്ടു കിട്ടാൻ ഇടതു സ്ഥാനാർഥി നുണ പ്രചരിപ്പിച്ചെന്നു കോൺഗ്രസ് ആരോപിച്ചു. ‘അശ്ലീല ചിത്രം’ എന്നു മാത്രമാണു ശൈലജ ആദ്യത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും ‘അശ്ലീല വിഡിയോ സൃഷ്ടിച്ചു’ എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്.

കെ.കെ.ശൈലജ ഇന്നലെ 

എന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്റർ ഉണ്ടാക്കുന്നു എന്നു മാത്രമാണു പറഞ്ഞത്. വിഡിയോ എന്നു പറഞ്ഞിട്ടില്ല. അന്നത്തെ പത്രസമ്മേളന വിഡിയോ കണ്ടാൽ മനസ്സിലാകും. എന്റെ ഫോട്ടോയ്ക്കൊപ്പം മറ്റു ചിലരുടെ ഫോട്ടോ ചേർത്ത് വ്യാജസന്ദേശം പ്രചരിപ്പിക്കുകയാണ്. അന്നു തൊണ്ടയിടറി സംസാരിച്ചതല്ല. പൊടി അലർജിയും സ്വീകരണ കേന്ദ്രങ്ങളിൽ പൂത്തിരി കത്തിക്കുന്നതിന്റെ പുകയും പ്രശ്നമായതാണ്. സ്ത്രീയെന്ന നിലയിൽ എന്നെ അപമാനിച്ചതു മാത്രമല്ല. ഞാൻ ഒരു രാഷ്ട്രീയപ്രവർത്തകയും എംഎൽഎയും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമാണ്. എന്റെ രാഷ്ട്രീയ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണു പ്രശ്നം.

ശൈലജ ഈ മാസം 15ന്

‘എന്റെ വടകര കെഎൽ 18’ എന്ന ഇൻസ്റ്റഗ്രാം പേജിൽ നിരന്തരമായി ഫെയ്ക് വിഡിയോകൾ, വൃത്തികെട്ട പോസ്റ്ററുകൾ ഇതൊക്കെ വരികയാണ്. ആദ്യം തന്നെ ചെയ്തത് ഒരു മോശമായ അശ്ലീല ചിത്രത്തിന്റെ തല മാറ്റി, എന്റെ തല ചേർത്തു കൊണ്ട് കുടുംബ പേജുകളിൽ എത്തിച്ചു.... എത്ര ചീപ്പ് ആയിട്ടാണ് ഇവർ ചെയ്യുന്നത്.

ഇപ്പോഴെങ്കിലും പറഞ്ഞല്ലോ: ഷാഫി പറമ്പിൽ

അങ്ങനെയൊരു വിഡിയോ ഇല്ലെന്നു കെ.കെ.ശൈലജ ഇപ്പോഴെങ്കിലും സമ്മതിച്ചതിൽ സന്തോഷമെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ‘‘ഇത്രയും ദിവസം ഞാൻ നേരിട്ട സൈബർ ആക്രമണത്തിന് ആരു മറുപടി പറയും? അശ്ലീല വിഡിയോ ഉണ്ടാക്കുന്നവൻ എന്നുവരെ വിളിച്ച് വേട്ടയാടിയില്ലേ? ടീച്ചറുടെ വാക്കുകൾ കേട്ട് എന്നെ ആക്രമിച്ച സാംസ്കാരിക നായകർ ഇനി പ്രതികരിക്കുമോ ? ഇതിനു ജനം മറുപടി പറയും. സൈബർ ആക്രമണം ആർക്കെതിരെ നടന്നാലും തെറ്റാണ്. എനിക്ക് ഉമ്മയില്ലേ എന്നാണു ടീച്ചർ ചോദിച്ചത്. ഇല്ലാത്ത വിഡിയോയുടെ പേരിലാണ് എന്റെ ഉമ്മയെ വരെ പ്രശ്നത്തിലേക്കു വലിച്ചിഴച്ചത്. വ്യക്തിഹത്യ നടത്തി തിരഞ്ഞെടുപ്പ് ജയിക്കാൻ ആഗ്രഹിച്ചിട്ടില്ല. നാളെയും ചെയ്യില്ല’’– ഷാഫി പറഞ്ഞു.

English Summary:

Controversy over explanation of KK Shailaja about video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com