അനൗൺസ്മെന്റുമായി ഇതാ കടന്നുവരുന്നു... മന്ത്രി പി.പ്രസാദ്; മന്ത്രിയുടെ ‘വേറിട്ട വേഷം’ ആലപ്പുഴയിൽ
ചേർത്തല ∙ ‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു...’ ഈ വാക്കുകളല്ല, ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്റെ പൈലറ്റ് വാഹനത്തിൽ അനൗൺസ്മെന്റ് നടത്തുന്നയാളെ കണ്ടാണ് നാട്ടുകാർക്ക് അദ്ഭുതമായത്– മന്ത്രി പി.പ്രസാദ്. മന്ത്രിയല്ലാത്ത കാലത്ത് ഇതെല്ലാം പലതവണ ചെയ്തിട്ടുള്ള പ്രസാദിനു പക്ഷേ ഇതൊന്നും പുതുമയായിരുന്നില്ല.

‘‘സ്ഥാനാർഥിക്ക് അകമ്പടിയായി ബൈക്കുകൾ നീങ്ങുന്നതു കണ്ടപ്പോൾ അതിലൊന്നിൽ കയറിയാലോ എന്നു തോന്നി. ഹെൽമറ്റ് ഇല്ലാത്തതിനാൽ അതു വേണ്ടെന്നു വച്ചു. അപ്പോഴാണ് അനൗൺസ്മെന്റ് വാഹനം ശ്രദ്ധിച്ചത്. പിന്നെ അതിൽ കയറി മൈക്കെടുത്തു’’– മന്ത്രി പറയുന്നു.
കയ്യക്ഷരം മനോഹരമായതിനാൽ ചുവരെഴുത്ത്, പോസ്റ്റർ എഴുത്ത് തുടങ്ങി കലാപരമായ പല ചുമതലകളും സ്ഥിരമായി ഏറ്റെടുക്കാറുണ്ട് പ്രസാദ്. സ്റ്റാഫ് അംഗമായ മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിനു വേണ്ടി നേരത്തേ അദ്ദേഹം ചുവരെഴുതിയിരുന്നു.