പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റിൽവീണ് മരിച്ചു
ഏറ്റുമാനൂർ ∙ പൊലീസ് വാഹനം കണ്ടു ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു മരിച്ചു. അതിരമ്പുഴ നാൽപാത്തിമല തടത്തിൽ സുരേന്ദ്രന്റെ മകൻ ആകാശ് സുരേന്ദ്രൻ (19) ആണു മരിച്ചത്. അതിരമ്പുഴ – നാൽപാത്തിമല റോഡിൽ എംജി സർവകലാശാലാ മെൻസ് ഹോസ്റ്റലിനു സമീപം വിജനമായ പുരയിടത്തിൽ ഇന്നലെ പുലർച്ചെ ഒന്നോടെയാണു സംഭവം.

ആറുപേരടങ്ങുന്ന സംഘം മദ്യപിക്കുകയായിരുന്നെന്നും പട്രോളിങ് വാഹനം കണ്ട് അവർ ചിതറിയോടിയെന്നും ഗാന്ധിനഗർ പൊലീസ് പറഞ്ഞു. സംഘത്തിൽ 3 പേർക്കു ജോലി കിട്ടിയതിന്റെ ആഘോഷമായിരുന്നെന്നും പൊലീസ് പറയുന്നു. ഓട്ടത്തിനിടെ കിണറിന്റെ ചുറ്റുമതിലിൽ ഇടിച്ച് ആകാശ് കിണറ്റിലേക്കു വീണു.
പൊലീസ് പോയശേഷം വീണ്ടും ഒത്തുകൂടിയപ്പോൾ ആകാശിനെ മാത്രം കണ്ടെത്താനായില്ല. ഫോൺ എടുക്കാതെ വന്നതോടെ നടത്തിയ പരിശോധനയിലാണു കിണറ്റിൽ കണ്ടെത്തിയത്. പുലർച്ചെ രണ്ടോടെ കോട്ടയത്തു നിന്നെത്തിയ അഗ്നിരക്ഷാസേന ആകാശിനെ കരയ്ക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആകാശിന്റെ സുഹൃത്തുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്തെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും ഗാന്ധിനഗർ പൊലീസ് പറഞ്ഞു. സംസ്കാരം നടത്തി. അമ്മ: ഷീബ. സഹോദരൻ: അമൽ.