നിമിഷപ്രിയയെ അമ്മയ്ക്ക് കാണാനായില്ല; ഇന്നു കണ്ടേക്കും
കൊച്ചി∙ 12 വർഷത്തിനുശേഷം മകളെ ആദ്യമായി കാണാനുള്ള പ്രേമകുമാരിയുടെ ആഗ്രഹം ഇന്നലെ സാധ്യമായില്ല. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയെ കാണാൻ യെമനിലെത്തിയ അമ്മ പ്രേമകുമാരിക്ക് ഇന്ന് മകളെ കാണാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡ്മാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴി ജയിൽ അധികൃതർക്ക് അപേക്ഷ നൽകി. നടപടിക്രമങ്ങൾ പൂർത്തിയായാൽ ഇന്ന് അമ്മയും മകളും തമ്മിലുള്ള സമാഗമം സാധ്യമാകുമെന്നാണു പ്രതീക്ഷയെന്നു സേവ് നിമിഷപ്രിയ ഇന്റർനാഷനൽ ആക്‌ഷൻ കൗൺസിൽ പ്രതിനിധികൾ അറിയിച്ചു.