കോഴിക്കോട് ∙ തന്റെ പരാതിയിലെ അന്വേഷണത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത ഒരാഴ്ചയായി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ നടത്തി വന്ന സമരം താൽക്കാലികമായി അവസാനിപ്പിച്ചു. റിപ്പോർട്ട് നൽകുന്നതുമായി ബന്ധപ്പെട്ട് 3 ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് ഐജി ഉറപ്പു നൽകിയതിനെ തുടർന്നാണു സമരം നിർത്തിവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐസിയു പീഡനക്കേസിൽ മൊഴിയെടുത്ത ഡോ.കെ.വി.പ്രീതി തന്റെ മൊഴി പൂർണമായി രേഖപ്പെടുത്തിയില്ല എന്നായിരുന്നു അതിജീവിതയുടെ പരാതി. അതു സംബന്ധിച്ചു മെഡിക്കൽ കോളജ് എസിപി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ആവശ്യപ്പെട്ടാണു യുവതി സമരം നടത്തിയത്. 

ADVERTISEMENT

കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ രസീത് ചോദിക്കാൻ ചെന്ന തന്നെ ഇന്നലെ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് കയറാൻ അനുവദിക്കാതെ പൊലീസുകാർ തടഞ്ഞതായി അതിജീവിത പറഞ്ഞു. പരാതി ലഭിച്ചതായും ആവശ്യമായ നടപടികൾക്കായി കൈമാറിയതായും പിന്നീട് പൊലീസ് ഇ–മെയിലിൽ മറുപടി നൽകി. 

English Summary:

Surviver stopped strike on ICU rape case