സമാപന പ്രകടനങ്ങളിൽ പലയിടത്തും സംഘർഷം; കല്ലേറിൽ സി.ആർ.മഹേഷ് എംഎൽഎയ്ക്കു പരുക്ക്
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി നടന്ന ആവേശപ്രകടനത്തിനിടെ സംസ്ഥാനത്തു പലയിടത്തും അടിപൊട്ടി. കരുനാഗപ്പള്ളിയിൽ കല്ലേറിലും തുടർന്നുണ്ടായ പൊലീസ് ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും കോൺഗ്രസ് നേതാവ് സി.ആർ മഹേഷ് എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സൂസൻ കോടി, 2 പൊലീസുകാർ, 4 ബിജെപി പ്രവർത്തകർ എന്നിവരടക്കം അനവധി പേർക്കു പരുക്കേറ്റു. കേന്ദ്ര സായുധ സേന സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

തിരുവനന്തപുരം ആര്യനാട്ട് എൽഡിഎഫ്– യുഡിഎഫ് പ്രവർത്തകരും നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിൽ എൽഡിഎഫ്– എൻഡിഎ പ്രവർത്തകരും പിന്നീട് കോൺഗ്രസ്– ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. പാപ്പനംകോട് സിപിഎം– ബിജെപി പ്രവർത്തകർ തമ്മിൽ ചെരിപ്പേറു നടന്നു. എറണാകുളം ചെറായി ദേവസ്വം നടയിൽ കോൺഗ്രസ് പാർട്ടി ഓഫിസിനു മുകളിൽ കയറി സിപിഎം പ്രവർത്തകൻ കൊടി വീശിയതിനെത്തുടർന്നുണ്ടായ തർക്കത്തിൽ 4 പേർക്കു പരുക്കേറ്റു.
മലപ്പുറം വണ്ടൂരിൽ യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ പൊലീസുകാരൻ അഭിജിത്തിനു തലയ്ക്കു പരുക്കേറ്റു. കൽപറ്റയിൽ എൽഡിഎഫ് പ്രകടനത്തിനിടയിലൂടെ കൊടികൾ കുത്തിയ ജീപ്പുമായി വന്ന ഡിഎംകെക്കാരെ എൽഡിഎഫ് പ്രവർത്തകർ ഓടിച്ചു. കണ്ണൂർ ശ്രീകണ്ഠാപുരം മലപ്പട്ടത്ത് യുഡിഎഫ് പ്രവർത്തകനു പരുക്കേറ്റു.