പോളിങ് സ്ഥലത്തെത്തിയാൽ ക്യൂ പാലിക്കുക. സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടർമാരെ കടത്തിവിടും. ബൂത്തിനുള്ളിൽ ഘട്ടം 1 ∙ ആദ്യമെത്തുക ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിൽ. വോട്ടറുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ∙ ഈ സമയം പോളിങ് ഏജന്റുമാർ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു.

പോളിങ് സ്ഥലത്തെത്തിയാൽ ക്യൂ പാലിക്കുക. സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടർമാരെ കടത്തിവിടും. ബൂത്തിനുള്ളിൽ ഘട്ടം 1 ∙ ആദ്യമെത്തുക ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിൽ. വോട്ടറുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ∙ ഈ സമയം പോളിങ് ഏജന്റുമാർ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോളിങ് സ്ഥലത്തെത്തിയാൽ ക്യൂ പാലിക്കുക. സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടർമാരെ കടത്തിവിടും. ബൂത്തിനുള്ളിൽ ഘട്ടം 1 ∙ ആദ്യമെത്തുക ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിൽ. വോട്ടറുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും. ∙ ഈ സമയം പോളിങ് ഏജന്റുമാർ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോളിങ് സ്ഥലത്തെത്തിയാൽ ക്യൂ പാലിക്കുക. സുരക്ഷാ ഉദ്യോഗസ്ഥർ വോട്ടർമാരെ കടത്തിവിടും.

ബൂത്തിനുള്ളിൽ

ADVERTISEMENT

ഘട്ടം 1

∙ ആദ്യമെത്തുക ഫസ്റ്റ് പോളിങ് ഓഫിസറുടെ മുന്നിൽ. വോട്ടറുടെ തിരിച്ചറിയൽ കാർഡും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് ക്രമനമ്പറും പേരും ഉറക്കെ വിളിച്ചുപറയും.

∙ ഈ സമയം പോളിങ് ഏജന്റുമാർ അവരുടെ പക്കലുള്ള പട്ടിക പരിശോധിച്ച് ശരിയായ വോട്ടറാണെന്ന് ഉറപ്പുവരുത്തുന്നു.

ഘട്ടം 2

ADVERTISEMENT

∙ വോട്ടർ സെക്കൻഡ് പോളിങ് ഓഫിസറുടെ അടുത്തെത്തുമ്പോൾ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുന്നു. തുടർന്ന് 17എ ഫോം എന്ന വോട്ടർമാരുടെ റജിസ്റ്ററിൽ വോട്ടറുടെ ക്രമനമ്പർ എഴുതുന്നു. ഒപ്പം വോട്ടർ തിരിച്ചറിയൽ കാർഡ് ആണെങ്കിൽ EP എന്ന് ഇംഗ്ലിഷിലും മറ്റു കാർഡുകളാണെങ്കിൽ അതിന്റെ പേരും അതിലെ അവസാന നാലക്ക നമ്പറും എഴുതും. തുടർന്ന് വോട്ടറെക്കൊണ്ട് റജിസ്റ്ററിൽ ഒപ്പുവയ്പിക്കുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടർന്ന് വോട്ടേഴ്സ് സ്ലിപ് നൽകും.

ഘട്ടം 3

 അടുത്തതായി വോട്ടർ എത്തുന്നത് വോട്ടിങ് യന്ത്രത്തിന്റെ കൺട്രോൾ യൂണിറ്റിന്റെ ചുമതലയുള്ള തേർഡ് പോളിങ് ഓഫിസറുടെ മുന്നിൽ. കൈവിരലിലെ മഷി പരിശോധിച്ചശേഷം ഓഫിസർ കൺട്രോൾ യൂണിറ്റിലെ BALLOT ബട്ടൻ അമർത്തും. ഇതോടെ കൺട്രോൾ യൂണിറ്റിലെ Busy എന്നു രേഖപ്പെടുത്തിയ ലൈറ്റ് ചുവപ്പു നിറമാകും. ഈ സമയം ബാലറ്റ് യൂണിറ്റിലെ Ready എന്നെഴുതിയിരിക്കുന്ന ഭാഗത്തെ ലൈറ്റ് പച്ച നിറത്തിൽ പ്രകാശിക്കും.

വോട്ടിങ് ഇങ്ങനെ

ADVERTISEMENT

∙ തുടർന്ന് വോട്ടർ കൗണ്ടറിൽ പ്രവേശിച്ച് താൻ തിരഞ്ഞെടുക്കുന്ന സ്ഥാനാർഥിയുടെ പേരും ഫോട്ടോയും ചിഹ്നവും രേഖപ്പെടുത്തിയിരിക്കുന്നതിനു നേരെയുള്ള നീല ബട്ടൻ അമർത്തുന്നു. ഇതോടെ Ready ലൈറ്റ് അണയും. സ്ഥാനാർഥിയുടെ പേരിനു സമീപത്തെ നീല ബട്ടന് അരികിലുള്ള ലൈറ്റ് ചുവപ്പു നിറത്തിൽ പ്രകാശിക്കും.

∙ വോട്ടു രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ പേരും ചിഹ്നവും സീരിയൽ നമ്പറും രേഖപ്പെടുത്തിയ പ്രിന്റ് വിവിപാറ്റ് യന്ത്രത്തിൽനിന്നു പുറത്തുവരികയും 7 സെക്കൻഡ് സമയം വിൻഡോയിലൂടെ ദൃശ്യമാകുകയും ചെയ്യും. ഈ സമയം കൺട്രോൾ യൂണിറ്റിൽനിന്നു ബീപ് ശബ്ദം കേൾക്കുന്നതോടെ വോട്ട് രേഖപ്പെടുത്തിയതായി എല്ലാവർക്കും മനസ്സിലാകുന്നു.

∙ ഏതാനും സെക്കൻഡുകൾക്കകം ബാലറ്റ് യൂണിറ്റിൽ സ്ഥാനാർഥിയുടെ ബട്ടനു നേരെയുള്ള ചുവപ്പു ലൈറ്റും കൺട്രോൾ യൂണിറ്റിലെ Busy ലൈറ്റും അണയും. ബീപ് ശബ്ദം നിലയ്ക്കും. ഇതോടെ നടപടികൾ പൂർണം. എല്ലാ നടപടികളുടെയും മേൽനോട്ടച്ചുമതല പ്രിസൈഡിങ് ഓഫിസർക്ക്.

∙ വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറുടെ ശ്രദ്ധയിൽപെടുത്തണം.

വോട്ടിങ് സമയം: രാവിലെ  7.00–  വൈകിട്ട്  6.00

പോളിങ് ബൂത്ത്

∙ സംസ്ഥാനത്താകെ 25,231

∙ സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന പിങ്ക് ബൂത്തുകൾ 555

∙ യുവാക്കൾ മാത്രം നിയന്ത്രിക്കുന്നവ 100 

∙ ഭിന്നശേഷിക്കാർ മാത്രം നിയന്ത്രിക്കുന്നവ 10

∙ മാതൃകാ ബൂത്തുകൾ 2776

ക്യൂ മൂന്നുതരം

∙ പോളിങ് ബൂത്തിൽ മൂന്നു തരത്തിലുള്ള ക്യൂ ആകാം. 

1) സ്ത്രീകൾ

2) പുരുഷന്മാർ

3) ഭിന്നശേഷിക്കാർ/മുതിർന്നവർ  

∙ ബൂത്തിനകത്ത് ഒരേസമയം 3–4 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. 

∙ മുതിർന്ന പൗരർക്കും ഗർഭിണികൾക്കും കൈക്കുഞ്ഞുങ്ങളുമായി എത്തുന്ന സ്ത്രീകൾക്കും മുൻഗണന. 

∙ ശാരീരിക അവശതയുള്ളവർക്കും വീൽചെയറിൽ എത്തുന്നവർക്കും റാംപ് വഴി ബൂത്തിലേക്കു പ്രവേശിക്കാം. 

∙ വോട്ടിങ് സമയം തീരുന്ന വൈകിട്ട് ആറു മണിക്ക് ക്യൂവിൽ ആളുണ്ടെങ്കിൽ അവർക്കു ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. പുതുതായി ആരെയും പ്രവേശിപ്പിക്കില്ല.  

മഷി ഇടതുകയ്യിലെ ചൂണ്ടുവിരലിൽ

വോട്ടറുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. മഷി വേണ്ടവിധം പതിയാതിരിക്കാൻ എണ്ണയോ ഗ്രീസോ മറ്റോ വിരലിൽ പുരട്ടിയതായി സംശയം തോന്നിയാൽ അതു തുണി കൊണ്ടു തുടച്ചുമാറ്റി മഷി പുരട്ടണമെന്നാണ് പോളിങ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം. റീപോളിങ് വേണ്ടിവന്നാൽ ഇടതുകയ്യിലെ നടുവിരലിൽ മഷി പുരട്ടും. 

സ്ലിപ്പിന് വെള്ള നിറം

ബൂത്ത് ലെവൽ ഓഫിസർമാരും രാഷ്ട്രീയപാർട്ടികളും വോട്ടർമാർക്കു നൽകുന്ന സ്ലിപ് വെള്ള നിറമായിരിക്കണം. പാർട്ടി ചിഹ്നങ്ങളോ സ്ഥാനാർഥി വിവരങ്ങളോ സ്ലിപ്പിൽ ഉണ്ടാകാൻ പാടില്ല. 

വോട്ടർ ഐഡി ഇല്ലെങ്കിൽ മറ്റ് 12 രേഖകൾ

പോളിങ് ബൂത്തിൽ എത്തുമ്പോൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന ഫോട്ടോ ഐഡി കാർഡാണ്.  ഇതു കൈവശമില്ലാത്തവർ ഫോട്ടോ പതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകളിലൊന്നു കൊണ്ടുപോകണം. 

1. ആധാർ കാർഡ്

2. തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്

3. ഫോട്ടോയുള്ള ബാങ്ക്/പോസ്റ്റ് ഓഫിസ് പാസ്ബുക്ക്

4. തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്

5. ഡ്രൈവിങ് ലൈസൻസ്

6. പാൻ കാർഡ്

7. ദേശീയ ജനസംഖ്യാ റജിസ്റ്ററിനു കീഴിൽ റജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട് കാർഡ്

8. ഇന്ത്യൻ പാസ്പോർട്ട്

9. ഫോട്ടോയുള്ള പെൻഷൻ രേഖ

10. കേന്ദ്ര– സംസ്ഥാന സർക്കാരുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവ ജീവനക്കാർക്കു നൽകുന്ന ഫോട്ടോ പതിച്ച ഐഡി കാർഡ്

11. പാർലമെന്റ്/ നിയമസഭ/ ലെജിസ്ലേറ്റീവ് കൗൺസിൽ എന്നിവയിലെ അംഗങ്ങൾക്ക് നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ 

12. ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യുഡിഐഡി കാർഡ്)

English Summary:

Know the procedures at polling booth for voting

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT