ഇടതുമുന്നണി തകരും, ബിജെപി തരിപ്പണമാകും: എ.കെ.ആന്റണി
തിരുവനന്തപുരം∙ എ.കെ.ആന്റണിയും ഭാര്യ എലിസബത്തും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസനും ഒരുമിച്ചെത്തി വോട്ടു ചെയ്തു. ജഗതി യുപി സ്കൂളിലായിരുന്നു വോട്ട്. ഇവർക്കൊപ്പം എല്ലാ തിരഞ്ഞെടുപ്പിലും എ.കെ.ആന്റണിയുടെ മക്കളും ഉണ്ടാകാറുണ്ടെങ്കിലും ഇപ്രാവശ്യം മകനും പത്തനംതിട്ട എൻഡിഎ സ്ഥാനാർഥിയുമായ അനിൽ ആന്റണി നേരത്തേയെത്തി വോട്ടു ചെയ്തു മടങ്ങിയിരുന്നു.

-
Also Read
സിപിഎം വ്യാപക കള്ളവോട്ട് ചെയ്തു: ഹസൻ
കേരളത്തിൽ 20 സീറ്റിലും യുഡിഎഫ് സ്ഥാനാർഥികൾ വൻഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ.ആന്റണി പറഞ്ഞു. കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്രസർക്കാരിനും കേരള സർക്കാരിനും എതിരെ വീശുകയാണ്. ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇടതുമുന്നണി തകരും, ബിജെപി തകർന്നു തരിപ്പണമാകും. ഏറ്റവും നിർണായകമായ തിരഞ്ഞെടുപ്പാണിതെന്നും ആന്റണി പറഞ്ഞു. കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും 20 സീറ്റും നേടുമെന്നും എം.എം.ഹസൻ പറഞ്ഞു. പിണറായി പറഞ്ഞ ശിവൻ ഇ.പി.ജയരാജൻ ആണ്.
അഭിമാനമുണ്ടെങ്കിൽ എൽഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ച് പിണറായിയുടെ വാക്കുകൾക്ക് ജയരാജൻ ശക്തമായ മറുപടി പറയണം. ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്ത്രിക്കു തള്ളിപ്പറയേണ്ടി വന്നത് സിപിഎം - ബിജെപി ഡീൽ പുറത്തു വന്നതിന്റെ ജാള്യം മറയ്ക്കാനാണെന്നും ഹസൻ പറഞ്ഞു. രാവിലെ വോട്ട് ചെയ്തിറങ്ങിയ അനിൽ ആന്റണിയും മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് പത്തനംതിട്ടയിലെ എല്ലാ ജനങ്ങളുടെയും അനുഗ്രഹമുണ്ടെന്നും വീട്ടിൽ കുടുംബകാര്യങ്ങളും മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളുമാണ് ചർച്ചചെയ്തതെന്നും രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്നും അനിൽ പറഞ്ഞു.