കലാശക്കൊട്ടിനിടെ സംഘർഷം: സി.ആർ.മഹേഷ് എംഎൽഎക്കെതിരെ വധശ്രമത്തിന് കേസ്
കരുനാഗപ്പള്ളി ∙ കലാശക്കൊട്ടിലെ സംഘർഷത്തിനിടെ കല്ലേറിൽ പരുക്കേറ്റു ചികിത്സയിലുള്ള സി.ആർ.മഹേഷ് എംഎൽഎയെ ഒന്നാംപ്രതിയാക്കി വധശ്രമത്തിനു കേസ്. ഇതേ സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിയുടെ മൊഴിപ്രകാരമാണു കേസ്. സൂസൻകോടിയെ സംഘം ചേർന്നു വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ്ഐആർ. നഗരസഭ മുൻചെയർമാൻ എം.അൻസാർ, യുഡിഎഫ് പ്രവർത്തകരായ ഇർഷാദ് ബഷീർ, ഷംനാദ്, മഞ്ജുകുട്ടൻ, കെ.എസ്.പുരം സുധീർ, കിരൺ, അഫ്സൽ, കെ.എൻ.നൗഫൽ, അൽനാഫ് ഹുസൈൻ എന്നിവരും കണ്ടാലറിയാവുന്ന 140 യുഡിഎഫ് പ്രവർത്തകരും പ്രതികളാണ്.

പ്രവർത്തകരിൽ ഒരാൾ കമ്പിവടി കൊണ്ടു തലയ്ക്കടിക്കാൻ ശ്രമിച്ചെന്നും ഒഴിഞ്ഞുമാറിയ സൂസൻ കോടിയുടെ കൈക്കു പരുക്കേറ്റെന്നും എഫ്ഐആറിലുണ്ട്. കരിങ്കല്ലും സോഡാക്കുപ്പിയും വലിച്ചെറിഞ്ഞതായും സൂസനൊപ്പമുണ്ടായിരുന്ന സുനിമോൾ, വി.ഗോപൻ, സലാം, ഹാഷിം, കണ്ണൻ, കൃഷ്ണകുമാർ, ഷാഹിർ, ജിജി തുടങ്ങിയ പ്രവർത്തകർക്കു പരുക്കേറ്റതായും പറയുന്നു. എൽഡിഎഫിന്റെ പ്രചാരണ വാഹനത്തിനു കേടുപാടുകൾ ഉണ്ടാക്കിയതിനും കേസുണ്ട്. സംഘർഷത്തിലും കല്ലേറിലും പൊലീസിനു പരുക്കേറ്റതുമായി ബന്ധപ്പെട്ടു യുഡിഎഫിലെയും എൽഡിഎഫിലെയും 110 വീതം പ്രവർത്തകർക്കെതിരെ വേറെയും കേസുണ്ട്.