‘ചർച്ചകൾ അങ്ങാടിപ്പാട്ടാക്കിയാൽ ഇനിയാരെങ്കിലും ചർച്ചയ്ക്ക് വരുമോ?’: കേന്ദ്ര നേതൃത്വത്തിന് അതൃപ്തി, ബിജെപിയും വെട്ടിൽ
തിരുവനന്തപുരം∙ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായുള്ള ചർച്ചകളുടെ വിശദാംശങ്ങൾ സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. രാഷ്ട്രീയ നീക്കങ്ങൾ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവു പ്രകാശ് ജാവഡേക്കറും അടുപ്പമുള്ളവരോടു

തിരുവനന്തപുരം∙ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജനുമായുള്ള ചർച്ചകളുടെ വിശദാംശങ്ങൾ സംസ്ഥാന നേതാക്കൾ വെളിപ്പെടുത്തിയതിൽ ബിജെപി ദേശീയ നേതൃത്വത്തിന് അതൃപ്തി. രാഷ്ട്രീയ നീക്കങ്ങൾ അങ്ങാടിപ്പാട്ടാകുന്നതിലുള്ള അതൃപ്തി കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവു പ്രകാശ് ജാവഡേക്കറും അടുപ്പമുള്ളവരോടു പ്രകടിപ്പിച്ചിട്ടുണ്ട്.
തന്റെ ഫ്ലാറ്റിൽ ജാവഡേക്കർ എത്തിയിരുന്നെന്ന് ഇ.പി.ജയരാജൻ തുറന്നു സമ്മതിച്ചെങ്കിലും അതു സ്ഥിരീകരിക്കാൻ ജാവഡേക്കർ തയാറായില്ല. പലരോടും താൻ ചർച്ച നടത്താറുണ്ടെന്നു വിശദീകരിച്ച് അദ്ദേഹം ഈ വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.
രഹസ്യചർച്ചകൾ ചോരുന്ന സാഹചര്യത്തിൽ ബിജെപിയിൽ ചേരാനുള്ള പ്രാഥമിക ആലോചനയിൽനിന്നുപോലും മറ്റു പാർട്ടിക്കാരെ പിന്തിരിപ്പിക്കുന്നതാണു ജയരാജൻ സംഭവമെന്നാണു നേതൃത്വത്തിൽ പലരുടെയും വിലയിരുത്തൽ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണു ജയരാജനും ജാവഡേക്കറും തമ്മിലുള്ള ചർച്ചയെക്കുറിച്ച് ആദ്യം വിവരം പുറത്തുവിട്ടത്.
പ്രതികരിക്കാതെ ഇ.പി
കണ്ണൂർ ∙ മാധ്യമങ്ങളോട് ഇന്നലെ പ്രതികരിക്കാൻ ഇ.പി.ജയരാജൻ തയാറായില്ല. തളിപ്പറമ്പിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്തതൊഴിച്ചാൽ മറ്റു പരിപാടികളിലും പങ്കെടുത്തില്ല.