മനോരമ വാർത്ത തെളിവ്; ഉഷ വോട്ട് ചെയ്തു
ഷൊർണൂർ (പാലക്കാട്) ∙ കുളപ്പുള്ളി യുപി സ്കൂളിലെ ബൂത്തിൽ വോട്ട് ചെയ്യാൻ നിൽക്കുമ്പോൾ ഉഷയുടെ കയ്യിൽ തിരിച്ചറിയൽ കാർഡിനൊപ്പം മലയാള മനോരമ പത്രം കൂടിയുണ്ടായിരുന്നു. വിരലിലെ മഷി കണ്ട് ഉദ്യോഗസ്ഥൻ സംശയം പ്രകടിപ്പിച്ചപ്പോൾ പത്രം കാണിച്ചു. അതോടെ സംശയം തീർന്നു, വോട്ട് ചെയ്യാൻ അനുവദിച്ചു.

8 വർഷത്തിനു ശേഷമാണ് ഉഷയുടെ ഇടതുകയ്യിലെ ചൂണ്ടുവിരലിൽ മഷിയടയാളം പതിഞ്ഞത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പതിപ്പിച്ച മഷിയുടെ പാട് മായാത്തതിനാൽ കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തില്ല. വർഷങ്ങൾ കഴിഞ്ഞിട്ടും നഖം വളർന്നിട്ടും പാട് മാഞ്ഞില്ല. ഇക്കാര്യം ചിത്രം സഹിതം 25നു മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തവണയും വോട്ട് ചെയ്യേണ്ടെന്നു തീരുമാനിച്ചെങ്കിലും വാർത്ത കണ്ടതോടെ ജില്ലാ തിരഞ്ഞെടുപ്പു വിഭാഗം ഇടപെട്ടു. തിരഞ്ഞെടുപ്പിനു മുൻപു തന്നെ വിരലിൽ മുദ്രയുണ്ടെന്നു പത്രവാർത്ത വന്നതിനാൽ തെളിവായി അതു കൈവശം വയ്ക്കാനും നിർദേശിച്ചു.
വിവരം നേരത്തേ അറിഞ്ഞിരുന്ന പ്രിസൈഡിങ് ഓഫിസർ ടി.എസ്.ദിവ്യ വോട്ടുചെയ്യാൻ ഉഷയെ അനുവദിച്ചു. മറ്റൊരു വിരലിൽ മുദ്ര പതിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.