പട്ടയഭൂമി ക്രമപ്പെടുത്താൻ ഇനി സർക്കാരിന് അധികാരം; ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിട്ടു
രാജകുമാരി∙ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കു ക്രമപ്പെടുത്താൻ സർക്കാരിന് അധികാരം ലഭിച്ചു. 1964ലെ ഭൂപതിവ് നിയമപ്രകാരം കൃഷിക്കും വീട് നിർമാണത്തിനുമായി അനുവദിച്ച ഭൂമിയിൽ മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകാൻ ഇനിമുതൽ സർക്കാരിനാകും. എന്നാൽ ഏതൊക്കെ നിർമാണ

രാജകുമാരി∙ ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിട്ടതോടെ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കു ക്രമപ്പെടുത്താൻ സർക്കാരിന് അധികാരം ലഭിച്ചു. 1964ലെ ഭൂപതിവ് നിയമപ്രകാരം കൃഷിക്കും വീട് നിർമാണത്തിനുമായി അനുവദിച്ച ഭൂമിയിൽ മറ്റു നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകാൻ ഇനിമുതൽ സർക്കാരിനാകും. എന്നാൽ ഏതൊക്കെ നിർമാണ പ്രവർത്തനങ്ങൾക്ക് ഇളവ് ലഭിക്കുമെന്നത് അറിയാൻ ചട്ട രൂപീകരണം വരെ കാത്തിരിക്കണം. 1964 ലെ ഭൂപതിവ് നിയമത്തിന്റെ ഭേദഗതിയിൽ സർക്കാരിനു ലഭിച്ച അധികാരങ്ങൾ ഇവയാണ്.
1. പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കു വിനിയോഗിച്ചാൽ അവ ക്രമവൽക്കരിക്കാം.
2. ഭൂമി പുതുതായി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് അനുമതി നൽകാം.
3. ഇതിനുള്ള നടപടിക്രമങ്ങൾ നിർണയിച്ച് ചട്ടങ്ങൾ രൂപീകരിക്കാം.
പട്ടയഭൂമിയിൽ കാർഷികേതര നിർമാണങ്ങൾ ശരിവയ്ക്കാനും പുതിയ നിർമാണങ്ങൾക്ക് അനുമതി നൽകാനും ഭേദഗതിയിലൂടെ സർക്കാരിനു കഴിയും. 1500 ചതുരശ്രയടി വരെയുള്ള നിർമാണങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ പൊതു ആവശ്യങ്ങൾക്കുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തുകയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം.എന്നാൽ ഉയർന്ന ഫീസ് ഈടാക്കി നിർമാണങ്ങൾ ക്രമവൽക്കരിച്ചു നൽകി അഴിമതിക്കുള്ള നീക്കമാണ് സർക്കാരിന്റേതെന്നാണ് കർഷക സംഘടനകളുടെ ആരോപണം.