ജെസ്ന കേസ്: പിതാവ് തെളിവുകൾ കൈമാറി
തിരുവനന്തപുരം∙ ജെസ്ന തിരോധാന കേസിൽ പിതാവ് ജയിംസ് ജോസഫ് മുദ്ര വച്ച കവറിൽ തെളിവുകൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. ഏതാനും ചിത്രങ്ങളും ഇതിലുണ്ട്. കോടതി ഇതു പരിശോധിച്ചു സ്വീകരിച്ചു. ഈ തെളിവുകൾ മുൻപു സിബിഐ പരിശോധിച്ചിരുന്നോ എന്നറിയാൻ കേസ് ഡയറി ഹാജരാക്കാൻ സിബിഐയോടു കോടതി ആവശ്യപ്പെട്ടു. തങ്ങൾ പരിശോധിക്കാത്ത എന്തെങ്കിലും തെളിവുണ്ടെങ്കിൽ തുടരന്വേഷണം നടത്താമെന്നാണു സിബിഐ നിലപാട്. അതിനാൽ തെളിവുകൾ താരതമ്യം ചെയ്ത ശേഷമാകും കോടതി അന്തിമ തീരുമാനമെടുക്കുക. കേസ് ഇന്നു വീണ്ടും പരിഗണിക്കും.

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് 5 വർഷം മുൻപു കാണാതായ ജെസ്ന മരിയ ജയിംസിന് എന്തു സംഭവിച്ചു എന്നറിയില്ലെന്നും മരിച്ചോ എന്നു വ്യക്തമല്ലെന്നുമാണ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ സിബിഐ പറഞ്ഞത്. ജീവിച്ചിരിക്കുന്നതിനു തെളിവും ലഭിച്ചില്ല. ഈ റിപ്പോർട്ട് തള്ളി തുടരന്വേഷണം വേണമെന്നാണു ജെസ്നയുടെ അച്ഛന്റെ ആവശ്യം. സിബിഐ കണ്ടെത്താത്ത കാര്യങ്ങൾ താൻ സമാന്തര അന്വേഷണത്തിലൂടെ കണ്ടെത്തിയെന്നാണ് അദ്ദേഹത്തിന്റെ വാദം.
ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല. മറ്റൊരു സുഹൃത്താണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഇതിന്റെ തെളിവു കോടതിക്കു കൈമാറിയെന്നും അദ്ദേഹം അറിയിച്ചിരുന്നു. സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലാണു തന്റെ നേതൃത്വത്തിൽ ഒരു സംഘം സമാന്തര അന്വേഷണം നടത്തിയത്. തുടർന്നാണു പുതിയ തെളിവു ഹാജരാക്കിയാൽ തുടരന്വേഷണം നടത്താൻ തയാറാണെന്നു സിബിഐ കോടതിയെ അറിയിച്ചത്.