അണക്കെട്ടുകളിൽ മൂന്നിലൊന്ന് വെള്ളം മാത്രം
തൊടുപുഴ ∙ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോൾ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ മൂന്നിലൊന്നു മാത്രം. സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ 33 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇതുപയോഗിച്ച് 1374.64 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. എന്നാൽ പുറത്തുനിന്നു കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിക്കുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം കുറവാണ്.

തൊടുപുഴ ∙ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോൾ കെഎസ്ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് സംഭരണശേഷിയുടെ മൂന്നിലൊന്നു മാത്രം. സംസ്ഥാനത്തെ കെഎസ്ഇബി അണക്കെട്ടുകളിൽ 33 ശതമാനം വെള്ളം മാത്രമാണുള്ളത്.
-
Also Read
ഇന്നും നാളെയും കള്ളക്കടൽ; റെഡ് അലർട്ട്
ഇതുപയോഗിച്ച് 1374.64 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. എന്നാൽ പുറത്തുനിന്നു കുറഞ്ഞ വിലയിൽ വൈദ്യുതി ലഭിക്കുന്നതിനാൽ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം കുറവാണ്. സംസ്ഥാനത്ത് ഇപ്പോൾ പ്രതിദിനം ശരാശരി 19.2689 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്.
ഇടുക്കിയിൽ 35 ശതമാനം വെള്ളം
സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2336.84 അടിയാണ്. സംഭരണശേഷിയുടെ 35 ശതമാനം. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 2331.64 അടി വെള്ളമാണുണ്ടായിരുന്നത്. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഈ മാസത്തെ ശരാശരി പ്രതിദിന വൈദ്യുതി ഉൽപാദനം 6.131 ദശലക്ഷം യൂണിറ്റാണ്.
ഇന്നലെ 7.07 ദശലക്ഷം വൈദ്യുതി ഉൽപാദിപ്പിച്ചു. നിലവിൽ 5 ജനറേറ്ററാണ് പ്രവർത്തിക്കുന്നത്. പകൽ രണ്ടെണ്ണവും രാത്രി അഞ്ചും നിലവിൽ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി വിതരണം സാധ്യമാക്കുന്നത്. മൊത്തം 6 ജനറേറ്ററുള്ള നിലയത്തിൽ ഒരു ജനറേറ്റർ തകറാറിലായതിനാൽ 130 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് നിലവിലുണ്ട്.